"ആറാമത്തെ ദിവസമാണ് ദൈവത്തിന് കൈയ്യബദ്‌ധം പിണഞ്ഞത് . പ്രണയമില്ലാതെ പ്രാപിക്കുകയും വിനയമില്ലാതെ പ്രാര്‍ത്ഥിക്കുകയും തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന ആ മൃഗത്തെ സൃഷ്‌ടിച്ച ആ ദിവസം ." -സച്ചിദാനന്ദന്‍
പുലരും മുമ്പേ കൊഴിഞ്ഞൊരു പൂവ്... നന്ദി: വെറുതേ കിടന്നുറങ്ങിക്കളയുമായിരുന്ന ഒരു ഞായറാഴ്ച്ച രാവിലെ, ഫോട്ടോ വാക്കിന് വിളിച്ച് കൊണ്ട് പോയ ആഷച്ചേച്ചിക്ക്....
"Twenty years from now you will be more disappointed by the things that you didn't do than by the ones you did do. So throw off the bowlines. Sail away from the safe harbor. Catch the trade winds in your sails. Explore. Dream. Discover."
"ഇഥര്‍ ആവോ ബേട്ടേ, യെ ദേഖോ...", മ്യൂസിയം* കാണാന്‍ ചെന്ന ഞങ്ങളിലും ആവേശത്തോടെ ആ മനുഷ്യന്‍ മ്യൂസിയത്തിലെ ഓരൊ വസ്തുവും കാണിച്ച് തന്നു കൊണ്ടിരുന്നു. ആസ്ത്മ ഇടയ്ക്കിടെ സംസാരത്തെ ബുദ്ധിമുട്ടിക്കുമ്പോഴും അല്‍പ്പം പോലും അവശത ശബ്ദത്തിലില്ലായിരുന്നു.
"ക്യാ സമാനാ ഥാ വോ ബേട്ടേ " നൈസാമിന്റെ കാലത്തെ പറ്റി പറയുമ്പോള്‍ ഇളം പച്ച നിറമുള്ള ആ കണ്ണുകളില്‍ പ്രകാശം, ആ പഴയ കാലത്തെ നേരില്‍ കാണും പോലെ... അതൊക്കെ വിവരിച്ച് തരുന്നതിലൂടെ വീണ്ടും ആ കാലത്തെത്തുന്നതിന്റെ സന്തോഷം.... നൈസാമിന്റെ ഖബറടക്കത്തിന് വന്ന ആള്‍ക്കൂട്ടത്തെപ്പറ്റി പറയുന്നതിനിടയ്ക്ക് കണ്ണുകളില്‍ ഒരല്‍പ്പം നനവ് പടര്‍ന്നുവോ? ....
തിരിച്ച് പോരും മുമ്പെ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ വലിയ സന്തോഷം, അപ്പുറത്തെവിടെയോ നില്‍ക്കുന്ന കൂട്ടുകാരനോട് "അരെ സുനാ തൂ, യെ മേരാ ഫോട്ടോ ലേനാ ചാഹ്‌തെ ഹെ.. ലേലോ ബേട്ടേ ലേലൊ... " ..
ടി.ഡി.പി യുടെ പ്രചരണ ജാഥ കൌതുകപൂര്‍വം വീക്ഷിക്കുന്ന കുട്ടി, സെക്കന്ദരാബാദില്‍ നിന്ന്... @@@}---------------------------------------------------------------------------------{@@@
ഇന്നലെ ഈ ബ്ലോഗ് തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു. ഇത്രയും കാലം നീലാംബരിയില്‍ വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി... ബൂലോകത്തെ ഈ ഒരു വര്‍ഷം ഞങ്ങള്‍ക്കും ഏറെ സന്തോഷം തന്ന ഒന്നായിരുന്നു... എല്ലാ ബൂലോകര്‍ക്കും ഞങ്ങളുടെ വൈകിയ വിഷു ആശംസകള്‍!!
മകരസംക്രാന്തി ഇവിടത്തുകാര്‍ക്ക് പട്ടം പറത്തലിന്റെ കൂടി ഉത്‌സവമാണ്. ആ ദിവസം ഓരോ മുക്കിലും മൂലയിലും പട്ടം പറത്തുന്ന കുട്ടികളെ കാണാം.. ഉത്സവപ്പിറ്റേന്ന് ,ആര്‍ക്കും വേണ്ടാതെയാവുന്ന പട്ടങ്ങള്‍ മരക്കൊമ്പുകളിലും, ഫ്ലാറ്റുകളുടെ മുകളിലും തടഞ്ഞിരിക്കുന്നുണ്ടാവും......
കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയത് കൊണ്ട് കുറച്ച് ദിവസം മുമ്പ് ഒരു ഓഫീസ് വിസിറ്റുണ്ടായിരുന്നു, അപ്പോള്‍ കീച്ചിയത് .. തലേന്ന് രാത്രി ക്യാമറയുടെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ മറന്ന് പോയത് കൊണ്ട് നാലഞ്ച് സ്നാപ്‌സ് എടുത്തപ്പോഴേയ്ക്ക് ക്യാമറ ചത്ത് പോയി :-(