Monday, June 9, 2008

വിളിക്കാതെ വന്ന അതിഥി

അഞ്ചാം നിലയിലുള്ള എന്റെ ഹൈദ്രാബാദിലെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ ഒരു പൂ‍ച്ചട്ടിയുണ്ട്... അതിലെന്തെങ്കിലും ഒരു പൂച്ചെടി വളര്‍ത്തണംന്ന് ച്ചിരിക്കുമ്പോളാണ് പെട്ടെന്നൊരീസം ഒരു പുത്യ വിരുന്നുകാരി അവിടെ താമസമാക്കീത്. ഇത്തിരി ദിവസം കൂടി കഴിഞ്ഞപ്പോ ........... :-)


30 comments:

Tomz said...

great ആയിട്ടുണ്ട് ടോ നല്ല ഫോട്ടോ നല്ല അനുഭവം...

ശ്രീ said...

ഹായ്... കൊള്ളാമല്ലോ.
:)

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

പ്രാവുകള്‍ കഥ പറയുന്നു??!!

Tripodyssey said...

photos nannayittundu..

കുഞ്ഞന്‍ said...

ഹായ് നല്ല കിടിലന്‍ പടം. അമ്മയും മക്കളും സുഖമായിരിക്കുന്നുവെന്ന് കരുതുന്നു.

ഇപ്പോള്‍ നിങ്ങള്‍ ഒരു വല്യ കുടുംബം ആയല്ലെ..!

yousufpa said...

ഹായ്..കിച് ആന്‍റ് ചിന്‍‌സ്,
ചിത്രം അതിമനോഹരം.

oritam.blogspot.com,
ozhiv.blogspot.com.
എന്‍റെ നാട്ടുകാരുടെ എഴുത്തോലകള്‍ ആണ്.

Kichu $ Chinnu | കിച്ചു $ ചിന്നു said...

റ്റോംസ് നന്ദി....
ശ്രീ... :)
ചാത്തന്കേരീലെ ചാത്താ.. നന്ദി.. :)
റിഫ്ലെക്ഷന്‍സ് നന്ദി.. :)
കുഞ്ഞാ ... ഞങള്‍ വല്യ കുടുംബ്ബം ആയി എന്നു പറയുന്നതിലൊരു പ്രശ്നമുണ്ട്.. കിച്ചൂം ചിന്നൂം ഇതു വരെ കുടുംബം ആയിട്ടില്ല.. ആവാന്‍ പോണേ ഉള്ളൂ... ഈ ജൂലായില്‍....:)...
അത്ക്കാ നന്ദി...”ഒരിട”ത്തില്‍ ഞാന്‍ മുമ്പേ പോയിരുന്നു..ഇഷ്ടപ്പെട്ടു.... :)

എല്ലാവര്‍ക്കും നന്ദി.....

OAB/ഒഎബി said...

അങ്ങനെ ഞങ്ങള്‍ അതിനൊരു കൂടുണ്ടാക്കും. കുറെ മക്കളുണ്ടാകും. അപ്പൊ ഞങ്ങള്‍ അതില്‍ നിന്നും കുറച്ച് വില്‍ക്കും, പിന്നെയും ഉണ്ടാവും, വില്‍ക്കും....അങ്ങനെ,... അങ്ങനെ....ഞങ്ങള്‍ വലിയ പണക്കാരാവും...
എല്ലാവറ്ക്കും നന്ദി കൊടുത്ത് പോവാന്‍ വരട്ടെ എനിക്കും വേണം ആ ‘സഥനം’.

Kaithamullu said...

അതിഥികള്‍ പോയാലും അടുത്ത കൊല്ലം അതേ കാലത്ത് തിരിച്ച് വരും ന്നാ അനുഭവം.

നല്ല പടംസ്!

Sunith Somasekharan said...

puthiya thaamasakkarengane...? adichu polikkuvaano...? kollaam... nallla photos...

ആഷ | Asha said...

ഹൈദരാബാദ് എന്നു കണ്ടിട്ടു പാഞ്ഞു വന്നതാണേ :)
വിളിക്കാതെ വന്ന അതിഥിയേയും മക്കളേയും കണ്ടു സന്തോഷമായി. എന്നാലും പൂചെട്ടിക്കകത്ത് കൂടു വെച്ചു കളഞ്ഞല്ലോ.

ഞാന്‍ മുന്‍പ് ഇതേ പോലെ കൂടും കുഞ്ഞുങ്ങളേയും എടുത്ത് പോസ്റ്റിയപ്പോ അപ്പൂസ് കുറച്ചു ഉപദേശം തന്നു. അതില്‍ കാര്യമുണ്ടെന്ന് എനിക്ക് തോന്നുകയും ചെയ്തു. കിച്ചുവും ചിന്നുവും കൂടി വായിച്ചോട്ടോ

ഗോപക്‌ യു ആര്‍ said...

മനൊഹരം...എന്നിലെ വാല്‍സല്യം..ഉണരുന്നു..kichu and chinnu r u single person?

ഒരു സ്നേഹിതന്‍ said...

വിളിക്കാതെ വന്ന അതിതിയെ വേണ്ട വിധം സല്കരിച്ച കിച്ചു, ചിന്നു...

ആശംസകള്‍ .....

ആശംസകള്‍ ബ്ലോഗെഴുത്തിന് മാത്രമല്ല ... ജൂലായില്‍ കുടുംബമാവാന്‍ പോവുകയാണെന്നരിഞ്ഞു...

ബെസ്റ്റ് വിഷസ് ....

ഒരു സ്നേഹിതന്‍ said...

വിളിക്കാതെ വന്ന അതിതിയെ വേണ്ട വിധം സല്കരിച്ച കിച്ചു, ചിന്നു...

ആശംസകള്‍ .....

ആശംസകള്‍ ബ്ലോഗെഴുത്തിന് മാത്രമല്ല ... ജൂലായില്‍ കുടുംബമാവാന്‍ പോവുകയാണെന്നരിഞ്ഞു...

ബെസ്റ്റ് വിഷസ് ....

Kichu $ Chinnu | കിച്ചു $ ചിന്നു said...

oab നന്ദി.. ഇനി ആ സാധനം കിട്ടീല്ലാ എന്നു പറയര്‍ത്.. :-)
കൈതമുള്ളേ.. നന്ദി :)
മൈ ക്രാക്ക് വേഡ്സ് , നന്ദി... പുതിയ താമസക്കാര്‍ക്കിപ്പൊ തൂവലൊക്കെ മുളച്ചു...
ആഷച്ചേചി, ഹൈദ്രാബാദിലാണോ... ചേച്ചി പറഞ്ഞ പോസ്റ്റ് ഞാന്‍ വായിച്ചു കേട്ടൊ, ഫോട്ടോസും കണ്ടു, അപ്പൂസ് പറഞ്ഞതും വായിച്ചു, എന്റെ കാര്യത്തില്‍ അപ്പൂസ് പറഞ്ഞ കാര്യങള്‍ക്ക് പ്രസക്തി കുറവാണെന്നെനിക്കു തോന്നണു.. ഒന്നാമത് ആ മടിച്ചിക്കോത പ്രാവ് കൂടൊന്നും കെട്ടിയില്ല, നേരെ വന്ന് ചെടിച്ചട്ടിയില്‍ രണ്ടു മുട്ടേമിട്ട് അതിന്റെ മുകളില്‍ കയറിയിരുപ്പു തൊടങി.. :) .. പ്പിന്നെ ഇതെന്റെ ബാല്‍ക്കണിയില്‍ ആയത് കൊണ്ട്, എനിക്ക് തീരെ അവിടെ പൊവാതിരിക്കാന്‍ പറ്റില്ലല്ലൊ, ഏറ്റവും കുറഞഞതു തുണി അയയിലിടാനെങ്കിലും, പിന്നെ പ്രാവും ആദ്യത്തെ പരിചയക്കുറവു കഴിഞ്ഞപ്പോ തീരെ പേടിക്കാതെയായി, ഞാന്‍ ദിവസോം പയറും ഇട്ട് കൊട്ക്കാറും ഉണ്ടായിരുന്നു.. അപ്പൂസ് പറഞ്ഞത് പോലെ മറ്റ് ശത്രുക്കള്‍ അതിനെ ശ്രദ്ധിക്കാനുള്ള വഴിയൊന്നും ഞാന്‍ ഒരുക്കി കൊടുക്കാറില്ല ( പൂച്ച ഒന്നും ആ ലൊക്കാലിറ്റിയിലേ ഇല്ല, പിന്നെ പരുന്ത് ഒക്കെയാണെങ്കില്‍, പ്രാവു കടക്കുന്ന ഗ്രില്ലിലെ ചെറിയ ഗ്യാപിലൂടെ അതിന്‍ ബാല്‍ക്കണിയിലെത്താന്‍ പറ്റുകയുമില്ല... ). ചുരുക്കിപ്പറഞ്ഞാല്‍ പ്രാവ് അവിടെ നല്ല സുഖവാസത്തിലാണ്‍... പിന്നെ അപ്പൂസ് പറഞ്ഞ രണ്ടാമത്തെ കാര്യം , ഞാന്‍ മുഴുവനായി നിഷേധിക്കുന്നീല്ല, അതായത്, ഇങ്ങനത്തെ ഫോട്ടോസ് കാണുമ്പോ ബാക്കിയുള്ളവരും എടുക്കാന്‍ ശ്രമിക്കുകയും , അവരൊക്കെ നമ്മളെ പോലെ പക്ഷികളുടെ രക്ഷയെപ്പറ്റി ചിന്തിക്കണമെന്നില്ല എന്നുമുള്ള കാര്യം.... പക്ഷേ ഞാന്‍ മനസ്സിലക്കിയേടത്തോളം ഇങ്ങനത്തെ ഒരു ഫോട്ടോ കണ്ടിട്ട് വേണോ വേറേ ആറ്ക്കെങ്കിലും, അടുത്തൊരു പക്ഷി കൂട് കൂട്ടുമ്പോ ഫോട്ടോ എടുക്കണം എന്നു തോന്നാന്‍? അല്ലാതെ തന്നെ തോന്നില്ലേ, എനിക്ക് തോന്നിയില്ലേ, ചേച്ചിക്ക് തോന്നിയില്ലേ,...

എന്തായാലും ഇവിടെ വരുന്നവരൊക്കെ ഈ ചര്‍ച്ചകളും വായ്ക്കുമെന്നും, പക്ഷികളെ അപകടത്തിലാക്കാതെ സൂക്ഷിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം...ഇത്രയും നല്ലൊരു ചര്‍ച്ചക്കു കാരണമായ ആഷ ചേച്ചിക്കും, അതിനു ഇന്‍ഡയറക്റ്റ്ലീ കാരണമായ അപ്പൂസിനും നന്ദി... :)

നിഗൂഡഭൂമി, നന്ദി.. കിചുവും ചിന്നുവും രണ്ടു വ്യക്തികള്‍ തന്നെയാണ്‍, ചിലപ്പോള്‍ പരസ്പരം വേര്‍തിരിചെടുക്കാന്‍ ഞ്ങ്ങള്‍ക്കു പോലും അല്‍പ്പം ബുദ്ധിമുട്ടാണെന്ന് മാത്രം.... :-)

http://naarangamuttaayi.blogspot.com/
ഒന്നു കയറി നോക്കൂ, :-)ഇതു വഴി വന്നതിന്‍ നന്ദി

സ്നേഹിതാ, നന്ദി, വന്നതിനും കമന്റിയതിനും, കുടുംബ്ബമാവുന്നതിന്‍ ആശംസിച്ചതിനും... എല്ലാം :-)

രസികന്‍ said...

കിച്ചുവിന്റെയും ചിന്നുവിന്റെയും കൂടുകാര്‍ക്ക് സുഖം എന്ന് കരുതുന്നു

കുരുന്നുകള്‍ വല്ല കുസൃതിയും കാണിച്ചാല്‍ നല്ല അടി ................................ ആ.............................

ഫോട്ടോ നന്നായിരുന്നു കേട്ടോ

ആഷ | Asha said...

അതെ, ഹൈദ്രാബാദിലാണ്‍.
പിന്നെ ആ ഒരു കമന്റ് കൊണ്ടു മാത്രം ഞാന്‍ പിന്നീട് കൂടിന്റെ ഫോട്ടോസ് എടുക്കാന്‍ പറ്റിയ സാഹചര്യമുണ്ടായിട്ടും വേണ്ടാന്ന് വെച്ചിട്ടുണ്ട്.
നിങ്ങളുടെ കാര്യത്തില്‍ അതു ബാധകമല്ലെന്ന് എനിക്കും തോന്നുന്നു. :)

എന്റെ മെയില്‍ ഐഡി ashasathees@gmail doT com

Seema said...

കഥ പറയുന്ന ചിത്രങ്ങള്‍ അല്ലെ?

ബൈജു (Baiju) said...

ഹൈദ്രബാദിലെ കൊടുംചൂടില്‍ നിന്നും പ്രാക്കള്‍ക്ക് അഭയം കൊടുത്തതു നന്നായി...മികച്ച ചിത്രങ്ങള്‍.....
നന്ദി.....

-ബൈജു

Typist | എഴുത്തുകാരി said...

വിളിക്കാതെ തന്നെ ഇത്തരം അതിഥികളെ കിട്ടുന്നതു് ഒരു ഭാഗ്യമല്ലെ? ഇപ്പഴും ഉണ്ടോ വിരുന്നുകാര്‍ അതോ പറന്നുപോയോ?

സൌകര്യം പോലെ എന്റെ ബ്ലോഗിലൊന്നു പോയി നോക്കൂ. കുറച്ചുകാലം മുമ്പു ഞാനും ഇതുപോലൊരു പോസ്റ്റ് ഇട്ടിരുന്നു.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആഷ ചേച്ചി, നന്ദി, ഞാന്‍ പറഞ്ഞതു ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയതിന്‍.. :)
സീമ, അതൊരു വല്യ കോമ്പ്ലിമെന്റ് ആണ്ട്ടോ.. ചിത്രങ്ങള്‍ കഥ പറയുകാന്നൊക്കെ പറയണത്.. I sincerely feel it is a bit too much for my fotos :)...
ബൈജു നന്ദി... :)
എഴുത്തുകാരിച്ചേച്ചി, ഞാന്‍ വായിച്ചുട്ടോ.... :)

jense said...

ഒന്നാം രാഗം പാടി...
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ ഞാന്‍
വടക്കുംനാഥന്റെ മുന്നില്‍
പാടി വരും രാഗമായി
തേടി വരും താളമായി
വിണ്ണിലെ അനുരാഗിയാം അമ്പലപ്രാവേ...

അത് പോലൊരു അമ്പലപ്രാവാകും....

Anil cheleri kumaran said...
This comment has been removed by a blog administrator.
Bindhu Unny said...

നല്ല പടങ്ങള്‍. അവിടുത്തേത് ഒരു മടിച്ചിപ്രാവാണെങ്കില്‍, ഒരു വിഡ്ഡിപ്രാവിനെ എനിക്കറിയാമായിരുന്നു - എന്റെ വീട്ടിലെ ബാല്‍ക്കണിയില്‍ വച്ചിരുന്ന ഷൂസ്റ്റാന്‍‌റ്റില്‍ മുട്ടയിട്ട പ്രാവ്. മുട്ട താഴെ വീണ് പൊട്ടിപ്പോയീന്ന് പ്രത്യേകം പറയണ്ടല്ലോ.

പിന്നെ, ശം‌ഖുപുഷ്പത്തില്‍ വന്നതിനും കമന്റിട്ടതിനും നന്ദി.

Kichu $ Chinnu | കിച്ചു $ ചിന്നു said...

കോട്ടയം കുഞ്ഞച്ചന്‍ ചേട്ടോ, പാട്ടിന്റെ വരികള്‍ മുഴുവനും ഒരു കോട്ടയം കുഞ്ഞച്ചന്‍ സ്റ്റൈലില്‍ മാറ്റിക്കളഞ്ഞല്ലോ....:-) ... ഇതു വഴി വന്നതിന്‍ നന്ദി..

ശംഖുപുഷ്പം നന്ദി... :)

സര്‍ഗ്ഗ said...

നല്ല ചിത്രങ്ങള്‍....പ്രാവുകള്‍ക്കായി ഇത്തിരി സ്ഥലം കൊടുത്തല്ലോ...നല്ല മനസ്സ്....:)

Unknown said...

സത്യം പറയ്... ഈ ചിത്രത്തോടൊപ്പം ഉള്ള കുറിപ്പ് സത്യാണോ? അത്രേം മനോഹരം. (അസൂയ) കൊണ്ട് ചോദിച്ചു പോയതാ...

Kichu $ Chinnu | കിച്ചു $ ചിന്നു said...

സര്‍ഗ്ഗ, നന്ദി :-)

മുരളി, കുറിപ്പ് സത്യം തന്നെ ആണ്‍, ഒരു ചെടി വളര്‍ത്തണം എന്നു തീരുമാനിച്ചൈരിക്കുമ്പോഴാണ്‍ രാത്രി ഈ പ്രാവ്, അവിടെയാണ്‍ കഴിയുന്നത് എന്നു ശ്രദ്ധിക്കുന്നത്, ...വന്നതിനും കമന്റിയതിനും നന്ദി....

pts said...

വളരെ നന്നായിരിക്കുന്നു!അസ്തമയത്തിലെത്തി നോക്കി അഭിപ്രായം അറിയിച്ചതിന്‍ നന്ദി.മലയാളം ബ്ളോഗാണ്‍ അതെങ്കിലും മലയാളികള്‍ പൊതുവെ തിരിഞു നോക്കാറില്ല.മാത്രവുമല്ല തനിമലയാളത്തില്‍ പോസ്റ്റുകള്‍ ഒന്നും വരുന്നുമില്ല.പിന്നെ ചിത്രം വലുതാക്കുന്നത്.ചിത്രം അപ് ലോഡ് ചെയ്തു കഴിഞാല്‍ എച്റ്റിഎംഎലില്‍ വന്ന് s400എന്നയിടത്ത്800എന്നാകിയാല്‍ ചിത്രം വലുതാകും.ഇതിനെ കുറിച്ച് വലിയ അറിവൊന്നുമെനിക്കില്ല.ശ്രമിച്ചു നോക്കു.

Kichu $ Chinnu | കിച്ചു $ ചിന്നു said...

thanks a lot pts. It is a pleasure to get a comment from a photographer like you. I found out the way to change the html code through some other source . Anyway thanks a lot !!