Tuesday, June 24, 2008

ഈ കിളിയെ കണ്ടിട്ടുണ്ടോ?????

കഴിഞ്ഞ പോസ്റ്റ് എല്ലാര്‍ക്കും പരിചയമുള്ള ഒരു കിളിയെക്കുറിച്ചായിരുന്നപ്പോത്തന്നെ തീരുമാനിച്ചു, അടുത്തത് അധികമാരും കാണാത്ത ഒരു കിളിയെപ്പറ്റിയാവണം എന്ന്....

തീരുമാനങ്ങളെടുക്കാനെളുപ്പാണ് ; നടപ്പിലാക്കാനാണല്ലോ പ്രയാസം... ബാല്‍ക്കണിയില്‍ വന്ന് താമസമാക്കിയ പ്രാവിന്റെ ഫോട്ടൊ എടുക്കുന്ന അത്ര എളുപ്പമല്ലല്ലോ, ഫ്രീ ആയി പറന്ന് നടക്കണ കിളികളുടെ ഫോട്ടോ എടുക്കാന്‍!!!.... അതും ആരും കാണാത്ത ഒരു പക്ഷിയെ എവിടുന്നു കിട്ടാന്‍ !!!

അങ്ങനെ ഇരിക്കുമ്പോഴാണ് ഈ ഇഷ്ട്ടന്‍ കണ്ണില്‍ പെട്ടത്.....
ഈ കിളിയെ മുമ്പു നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?... ഒന്ന് സൂക്ഷിച്ചു നോക്ക്യേ.....
ഇതിന്റെ പ്രധാന‍ ഗുണം എന്നു പറയുന്നത് , ഇഷ്ടന്‍ പറന്ന് പോവും എന്നു പേടിക്കണ്ട എന്നുള്ളതാണ്.
ഞങ്ങളുടെ നാട്ടിലൊക്കെ തത്തച്ചെടി എന്നു വിളിക്കണ ഒരു ചെടീടെ പൂവാണ് കക്ഷി...... മുമ്പ് കണ്ടിട്ടുണ്ടോ...


43 comments:

Rahul said...

A nice blog... Keep it up !
Regds
Rahul

Sekhar said...

Congratulations on starting your new blog. And the photos are beautiful. Keep it up :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആകര്‍ഷണമുള്ള ഫോട്ടോസ്

ശ്രീ said...

ഞാന്‍ കണ്ടിട്ടിലായിരുന്നൂട്ടോ.
:)

നന്ദു said...

അപൂർവ്വമായ കിളിപ്പൂവ്. ഞാനും കണ്ടിട്ടില്ല. അഭിനന്ദനങ്ങൾ

മുസാഫിര്‍ said...

കണ്ടിട്ടില്ല.ഇവറ്റകള്‍ക്ക് എന്ത് തീറ്റയാ കൊടുക്കുന്നത് ?

Bindhu said...

കൊള്ളാമല്ലോ ഈ കിളിപ്പൂവ് :-)

Areekkodan | അരീക്കോടന്‍ said...

ഞാനും കണ്ടിട്ടില്ല.

Kichu & Chinnu | കിച്ചു & ചിന്നു said...

രാഹുലേട്ടാ, ശേഖറേട്ടാ, നിങ്ങളെപ്പോലുള്ള പുലികള്‍ ഒക്കെ ആശംസിച്ചതില്‍ അതിയായ സന്തോഷം ഉണ്ട്,നന്ദി... ഇനിയും കാണാം എന്നു പ്രതീക്ഷിക്കുന്നു...
ശേഖറേട്ടന്‍ നാരങ്ങാമുട്ടായിയില്‍ വന്നതിനും ഒരു സ്സ്പെഷ്യല്‍ നന്ദി.
പ്രിയേച്ചി, വന്നതിനും കമന്റിയതിനും നന്ദി..
ശ്രീ, നന്ദി :-) ...
നന്ദ്വേട്ടാ, നന്ദി...:)
മുസാഫിര്‍, ഇവറ്റകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ വൈകുന്നേരം, എന്റ്റച്ഛന്‍ ഹോസ് വച്ച് വെള്ളം കൊടുക്കാറുണ്ട്, അതാണ്‍ പ്രധാന്‍ ഭക്ഷണം.... വന്നതിനും കമന്റിയതിനും നന്ദി... :-)
ബിന്ദുചേച്ചി, നന്ദി :-)
അരീക്കോടന്‍,നന്ദി :-)

എല്ലാരോടും...:--> ഇതിനെ എന്റെ നാട്ടില്‍ വച്ചു മാത്രമേ ഞാനും കണ്ടിട്ടുള്ളൂ..അതു കൊണ്ട് തന്നെ ഈ ചെടിയുടെ ശരിക്കുള്ള പേരു പോലും അറിയില്ല; എന്റെ നാട്ടില് ഇതിനെ തത്തച്ചെടി എന്നാണ്‍ വിളിക്കുന്നത്. അവിടെള്ള ഒരു ചേച്ചിയാണ്‍ ഇതിന്റെ വള്ളി ഞ്ങ്ങള്‍ക്കു തന്നത്.... കുറേക്കാലമാ‍ായിട്ടും തത്തകള്‍ ഒന്നുമില്ലാതെ കിടന്ന് കാട് പിടിച്ചപ്പോ വെട്ടിക്കളയണം എന്ന്‍ വിചാരിച്ചിരിക്ക്യായ്രുന്നു, ..... അപ്പോഴാണ്‍ കക്ഷി പണി പറ്റിച്ചു കളഞ്ഞത്....

:-)

മുരളിക... said...

ഒരു കിളി , ഇരു കിളി , മുക്കിളി, നാക്കിളി ഓലതുംബത്താടാന്‍ വാ..
കിടു ഫോടോസ്, വെലുവിളി ഇഷ്ട്ടായി, നമ്മള് കണ്ടിട്ടില്ല ഈ കിളിയെ...

രസികന്‍ said...

നല്ല ഫോട്ടൊ
ആശംസകൾ

Najeeb Chennamangallur said...

ബാല്യ കാലത്തു എവിടെയൊവെച്ചു ഈ പൂപക്ഷിയെ കണ്ടിട്ടുണ്ടു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ബാല്യത്തിന്റെ പ്രസരിപ്പില്‍ ഞാനും കണ്ടതുപോലെ ഒരോര്‍മ്മ പക്ഷെ അത് പച്ചക്കളര്‍ ആയിരുന്നൊ എന്നൊരു തോന്നല്‍ എന്തായാലും നന്നായിട്ടുണ്ട്..
ഓര്‍മകളിലേയ്ക്കുള്ള തിരിച്ചുപോക്കും ആയിട്ടുണ്ട് ഈ പൊസ്റ്റ് .ഗുഡ്

Kichu & Chinnu | കിച്ചു & ചിന്നു said...

മുരളി, ഞാന്‍ വെല്ലുവിളിച്ചതൊന്നുമല്ലാട്ടോ, വെറുതെ ഒരു ചോദ്യം ചോദിച്ചതല്ലേ....
നന്ദി...:-)
രസികാ, നന്ദി :-)
നജീബ് മാഷെ, നന്ദി :-) ഒടുക്കം ഇതു കണ്ട ഒരാളെയെങ്കിലും കണ്ടെത്തിയല്ലോ :)
സജി, ഈ പോസ്റ്റ് ഓര്‍മകളിലേക്കുള്ള തിരിച്ചു പോക്കായി തോന്നൊയെന്നറിഞ്ഞതില്‍ സന്തോഷം, സത്യത്തില്‍ ഇതു പോസ്റ്റിയ എനിക്ക് പോലും വല്യ നൊസ്റ്റാള്‍ജിയ ഉണര്‍ത്താറില്ല ഈ പൂക്കള്‍, എന്റെ ബാല്യവുമായി അവയ്ക്കു വല്യ ബന്ധം ഒന്നുമില്ല :)

ഒരു സ്നേഹിതന്‍ said...

കാണാത്ത കിളിയെ നോക്കി ഇറങ്ങിയതായിരുന്നു..!!!!
ആളെ ഇങ്ങനെ പറ്റിക്കരുത്ട്ടോ....

എന്നാലും, ഈ ചെടിയും കാണാത്തത് തന്നെട്ടോ...
നന്ദി... ആശംസകള്‍...

ചിതല്‍ said...

ആദ്യായിട്ടാ ഇവിടെയും..
ഈ കിളിയും.....
ആള്‍ വേറെയെതെങ്കിലും കളര്‍ ചെയിഞ്ചില്‍ ഉണ്ടോന്ന് അറിയുമോ..

Typist | എഴുത്തുകാരി said...

ഇതു കൊള്ളാല്ലോ സംഭവം. ഞാനും ഇതുവരെ കണ്ടിട്ടില്ല. ഇതിന്റെ ചെടിയോ, വിത്തോ കിട്ടാന്‍
വല്ല മാര്‍ഗവുമുണ്ടോ?

ഗീതാഗീതികള്‍ said...

ശരിയാ ചില ചിത്രങ്ങളില്‍ ആ പൂവ് ഒരു പക്ഷിയെപ്പോലെതന്നെ തോന്നിക്കുന്നു....
ഇതുവരെ കണ്ടിട്ടില്ല ഇത്.

ഫ്ലാറ്റിലെ അമ്മക്കിളിയേയും കുഞ്ഞിക്കിളികളേയും കണ്ടു കേട്ടൊ....

Rare Rose said...

കൊള്ളാല്ലോ ഈ കിളിപ്പൂവ്....ആദ്യമായിട്ടാ ഇങ്ങനെയൊരു പൂവിനെ കാണുന്നത്.....ഇനിയും പരിചയപ്പെടുത്തണെ ഇങ്ങനെയുള്ള അധികമാരും കാണാത്ത പുഷ്പങ്ങളെ...:)

Kichu & Chinnu | കിച്ചു & ചിന്നു said...

സ്നേഹിതാ, നന്ദി. പറ്റിച്ചതിന്‍ മാപ്പ് :)
ചിതലേ, നന്ദി.. വേറെ കളര്‍ ചേഞ്ചില്‍ ഞാന്‍ കണ്ടിട്ടില്യ...
എഴുത്തുകാരിച്ചേച്ചി, നന്ദി, വിത്തില്ല, വള്ളി തരാം.. വീട്ടിലുണ്ട്...
ഗീതചേച്ചി, നന്ദി
റോസ്, നന്ദി, ശ്രമിക്കാം ( ഇങ്ങനെ അപൂര്‍വ്വമായ പൂക്കളെ കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും പോസ്റ്റാം... കിട്ടണ്ടേ.....! )

സര്‍ഗ്ഗ said...

ഹായ്..ഇതെന്തു വിചിത്രമായ പൂവാണു...ചില ഫോട്ടോസില്‍ ശരിക്കും ഒരു കിളി തന്നെ...നന്നായിട്ടുണ്ട്......:)

OAB said...

എന്റെ തറവാട്ടില്‍ എനിക്ക് ചെടികള്‍ വളറ്ത്തുന്ന ‘അസുഖം’ ഉണ്ടായിരുന്നു. ഞാന്‍ വീട് മാറി താമസം ആയപ്പോള്‍ നോക്കാനാളില്ലാതെ ആ ചെടികളെല്ലാം ‘സുഖ’മായി ചത്തു. അക്കൂട്ടത്തില്‍ ഈ തത്തപ്പൂവും ഉണ്ടായിരുന്നു.

Rahul said...
This comment has been removed by the author.
Rahul said...

Dear Kichu & Chinnu...
I dont know ur name.. So I Call u by ur id !!
Actually the equipment that u use is important only to an extent ....( I dont say its not important !)But the most important thing is the eye behind the camera !! Hope u will agree with me ....Try to cultivate a unique perspective of ur own... and keep on clicking and uploading.
( A good photograph is not taken;its made- Ansel Adems)
Regds
Rahul

ഹരിയണ്ണന്‍@Hariyannan said...

സുഹൃത്തേ..

ഈ കിളിപ്പൂവിനെ ഞാനും കണ്ടിട്ടില്ല!
ആ കാടുവെട്ടണ്ട! ഈ കിളികള്‍ മുറക്ക് വിരിഞ്ഞോട്ടെ!!

Kichu & Chinnu | കിച്ചു & ചിന്നു said...

സര്‍ഗ്ഗ, നന്ദി...:-)
ഒ.എ.ബി ...ഈ പൂക്കളെ കണ്ട ഒരാള്‍ കൂടിയുണ്ടെന്നറിഞ്ഞതില്‍ സന്തോഷം...
രാഹുലേട്ടാ, ചേട്ടന്‍ ഉപയോഗിക്കുന്നത് നികോണ്‍ ഡി80 ആണെന്നു പറഞ്ഞപ്പോ ഞാന്‍ പറഞ്ഞെന്നേ ഉള്ളൂ, എന്റെ കയ്യില്‍ അതിനുള്ള ബജറ്റ് ഇല്ലാന്ന് :(... ഫോട്ടോ നന്നാക്കുന്നത് ക്യാമറയുടെ പിന്നിലുള്ളാളു തന്നെയാന്നെതില്‍ തര്‍ക്കമില്ല.. :) , പക്ഷേ ക്യാമറ നന്നാവുന്നത് ഫോട്ടോ ക്വാളിറ്റിയെ പോസിറ്റീവ് ആയെ ബാധിക്കൂ എന്നാണെന്റെ പക്ഷം...

ഹരിയണ്ണാ, നന്ദി :-)

Tomz said...

കിച്ചു ..ചിന്നു..എനിക്കേറ്റവും ഇഷ്ടം.നിങ്ങളുടെ എഴുത്തിന്റെ ശൈലി തന്നെയാണ്..തൊട്ടടുത്തുള്ള ആരോ വന്നു സംസാരിക്കുന്ന പോലുണ്ട്.. എന്ന് വെച്ചു പടങ്ങള്‍ മോശമൊന്നുമല്ല കേട്ടോ..നന്ദി വീണ്ടും ഇത്തരം പോസ്റ്റ് ഉണ്ടാവുമല്ലോ അല്ലെ...?

കുഞ്ഞന്‍ said...

കിച്ചു & ചിന്നു..

പ്രകൃതിയുടെ ഒരു വികൃതി..!

എല്ലാവരും പറയുന്നതുപോലെ എവിടെയൊ കണ്ടു മറന്ന തത്തക്കിളി..!

ഈ കിളിയെപ്പിടിക്കാന്‍ വേണ്ടിയുള്ള എഴുത്ത് അതിലും മനോഹരം.

ബൈജു (Baiju) said...

കുട്ടിക്കാലത്ത് ഏറെ കൌതുകമുണ്ടാക്കിയ ഈ പൂവിന്‍റ്റെ ഓര്‍മ്മ വീണ്ടുമുണര്‍ത്തിയതിനു നന്ദി.

:)

ഗൗരിനാഥന്‍ said...

ഹഹ ഹ എന്നെ പറ്റിക്കാന്‍ എളുപ്പല്ലാട്ടോ...ഞാനും ഒരു ഗ്രാമത്തില്‍ നിന്നും കുറ്റിയും പറിച്ചു വന്ന ആളാണേ... പക്ഷെ ഫൊട്ടോ ഉഗ്രന്‍... ഇത്ര ഭംഗി ഉണ്ടെന്ന് ഇപ്പൊഴാ പിടികിട്ടിയതു

Kichu & Chinnu | കിച്ചു & ചിന്നു said...

ടോംസ്, നന്ദി...:-)... ഇത്തിരി പൊങ്ങിപ്പോയോന്നൊരു സംശയം :)
കുഞ്ഞാ, നന്ദി.. :)
ബൈജു, നന്ദി...
ഗൌരിനാഥന്‍, നന്ദി... കുറേപ്പേരൊക്കെ കണ്ടിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം, സത്യത്തില്‍ ഞാനിത് എന്റെ നാട്ടില്‍ വച്ചു മാത്രേ കണ്ടിട്ടുള്ളൂ, പലരോടും ഇതിനെപ്പറ്റിപ്പറഞപ്പോ അവരൊന്നും കേട്ടിട്ടുമില്ലാരുന്നു, അതു കൊണ്ടാണ്‍ ബൂലോകത്തിന് ഒന്നു പരിചയപ്പെടുത്താം എന്നു വിചാരിച്ചത്

കുറേപ്പെരെങ്കിലും കണ്ടിട്ടുണ്ട് എന്നറിഞഞതില്‍ സന്തോഷം

Aisibi said...

വെറുതെ കേറി വേണ്ടീടത്തും വേണ്ടാത്തിടത്തും നൊസ്റ്റാൽജിയ എന്ന വാക്ക് പഠിച്ചത് മുതൽ ഉപയോഗിക്കുന്ന വ്യക്തിയാണു ഞാൻ. ഇപ്പോഴിതാ ശരിക്കും അത്..നൊസ്റ്റാൽജിയ!!!! കൊള്ളാം!!!

smitha adharsh said...

ഇതു കൊള്ളാം കേട്ടോ...ആദ്യമായാണ്‌ കേള്‍ക്കുന്നത്...കാണിച്ചു തന്നതിന് നന്ദി..

Kichu & Chinnu | കിച്ചു & ചിന്നു said...

ഐശിബി, വന്നതിന്‍ നന്ദി, ഞങ്ങള്‍ക്കും ഒരുപാടിഷ്ടമുള്ള ഒരു വാക്കാണ്‍ നൊസ്റ്റാള്‍ജിയ.. :)
സ്മിതേച്ചി, നന്ദി :)

ഇരട്ടി മധുരം.. said...

നന്നായിട്ടുണ്ട്.

പിരിക്കുട്ടി said...

njaan klanitillallo?

enthayalum nannayyittundu

പിരിക്കുട്ടി said...

njaan klanitillallo?

enthayalum nannayyittundu

പിരിക്കുട്ടി said...
This comment has been removed by the author.
Kichu & Chinnu | കിച്ചു & ചിന്നു said...

ഇരട്ടിമധുരം... നന്ദി :)
പിരിക്കുട്ടീ.. വന്നതിനും കമന്റിയതിനും നന്ദി.. ഒരു രജനീകാന്ത് സ്റ്റൈലില്‍ മൂന്നു വട്ടം പറയുന്ന ശീലം പണ്ടേ ഉള്ളതാണോ??...:) തമാശിച്ചതാണേ.... ക്ഷമിചചു കള!.. ഇനിയും കാണാമെന്ന് പ്രതീക്ഷിക്കുന്നു

fishing guy said...

Kichu: I love that plant and flower, something really new to me.

Kichu $ Chinnu | കിച്ചു $ ചിന്നു said...

fishing guy thanks... these are a rare kind of creepers with flowers resembling a bird

Kunjunnooly said...

valare nalla photo .... feeling nostalgic ... ee chedi ippo kanane illa...pandu itu parichu padakkam pottichu kalikkumayirunnu .. kurachu nal munpe itinte thayyo vitho kittumo ennu anveshichu kure nadannu .. kitty illa.....pinne marannu poyi .... veendum ormapeduthiyatinu orupadu nandi :D

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുട്ടിക്കാലത്ത് ഏറെ കൌതുകമുണ്ടാക്കിയ ഈ പൂവിന്‍റ്റെ ഓര്‍മ്മ വീണ്ടുമുണര്‍ത്തിയതിനു നന്ദി. But I don't know the name Hope somebody will come with it