Friday, April 18, 2008

തെച്ചിപ്പൂക്കള്‍
---------------------------------------------------------------------------
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു പച്ചിലപ്പൂന്തണല്‍ പൂകും
ഒറ്റയ്ക്കു മേയുന്ന പൈയ്യിന്‍ മുലകളെ പെട്ടെന്നീപ്പൂതം കുടിക്കും
മണമേറുമന്തിയില്‍ ബന്ധുഗൃഹം പൂകാന്‍ ഉഴറിക്കുതിക്കുമാള്‍ക്കാരെ
അകലേക്കകലേക്കു വഴി തെറ്റിച്ചിപ്പൂതം അവരോട് താംബൂലം വാങ്ങും

തെറ്റിത്തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ നടത്തം...ഒടുക്കം മനസ്സിലാവും..
അപ്പോള്‍ ഒന്ന് മുറുക്കാനെടുത്ത് വഴിയരികില്‍ വച്ചാല്‍ മതി;വഴിയെല്ലാം തെളിഞ്ഞു കാണും
നമ്മള്‍ പോയിക്കഴിഞ്ഞാല്‍ പൂതം വന്ന്, മുറുക്കാനെടുത്തു മുറുക്കി,
തെച്ചിപ്പൊന്തയിലേക്ക് പാറ്റിയൊരു തുപ്പ് തുപ്പും.
അതാണല്ലൊ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത് !

-പൂതപ്പാട്ട് ( ഇടശ്ശേരി )

---------------------------------------------------------------------------------------26 comments:

കാവലാന്‍ said...

നല്ല ചിത്രങ്ങള്‍ അടിക്കുറിപ്പും.കിച്ചു&ചിന്നു കമ്പനി വലുതാവട്ടെ.

എനിക്കാ പൂതത്തെപ്പേടിയില്ല
ഇപ്പോ സ്കൂളില്‍ പോണ കുട്ട്യോളെ വഴിതെറ്റിക്കണ എത്ര മുറ്ക്കാങ്കിട്ട്യാലും ചോരോണ്ടന്നെ തൃപ്തിപ്പെടണ
പിശാശ്ക്കള്ണ്ട്,മ്പടെ നാട്ടില്.
എത്ര അമ്മമാരടെ കണ്ണീര്‍ കണ്ടാലും കരളലിയാത്തോറ്റ.പണ്ടത്തെ പൂതം എത്ര നല്ലോനേര്‍ന്നൂ.

Ranjith chemmad said...

പണ്ട് അമ്മച്ചന്‍ പറയാറുണ്ടായിരുന്നു
പാതിരാത്രിക്ക് തട്ടത്തലം കുന്നിറങ്ങി
വരുന്ന വഴിയില്‍ 'പൊട്ടി' തിരിച്ചു വിട്ട കഥ.
വീടിനടുത്തുള്ള തൊടികളിലൂടെത്തന്നെ
പുലരുവോളം കറങ്ങി നടന്ന കഥ
ഒടുവിലൊരു വീണ്ടെടുപ്പില്‍ വീടെത്തുന്നതും
പിന്നെ അരഞ്ഞാണച്ചരട് വരെ പൊട്ടിച്ചെറിഞ്ഞ്
വിവസ്ത്രനായി ഒടിയനെ നേരിട്ടതും
വേലിത്തറികളില്‍ ഒടിയനെത്തളച്ചതും.......
ഈ പൂതപ്പാട്ട് കേട്ടപ്പോള്‍
പെട്ടെന്ന് നാട് ഓര്‍മ്മ വരുന്നു
ഗുളികനും ചൊവ്വയും ഒടിയനും, പൂതവും
മറുതയും രക്ഷസും നിലക്കളങ്ങളില്‍
തങ്ങളുടെ ലോകം തീറ്ക്കൗന്നു.....

Kichu & Chinnu | കിച്ചു & ചിന്നു said...

കാവലാന് , ആശംസകള്‍ക്ക് നന്ദി...പിന്നെ പൂതം നല്ലോനല്ല, നല്ലോളാ... തുടര്‍ന്നും വായിക്കുമല്ലൊ

രഞിത് ചെമ്മാട്, നന്ദി... താങ്കളുടെ പൂതം ഓര്‍മകള്‍ പങ്കു വച്ചതിന്.... ഇമിയും ഇതു വഴി വരിക....

മയൂര said...

കിച്ചൂ & ചുന്നൂ, “അതാണല്ലൊ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത് !“ നന്ദി...ഇഷ്ടമായി ചിത്രവും :)

ഹരിത് said...

ചിത്രങ്ങള്‍ ഇഷ്ടമായി. ആശംസകള്‍.നാരങ്ങാമുട്ടായിയുടെ ലിങ്ക് ഈ ബ്ലോഗിലും കൊടുത്താല്‍ കൊള്ളാം.

My......C..R..A..C..K........Words said...

poothangale namukku naattuvazhiyil thirike konduvaranam...poothavum , yakshiyum paalayum illatha naattu vazi oru rasavumilla...

Kichu & Chinnu | കിച്ചു & ചിന്നു said...

മയൂര നന്ദി, ചുന്നു അല്ല ചിന്നു ആണ് ട്ടോ.
ഹരിത് നന്ദി, നാരങ്ങാമുട്ടായിയിലേക്കുള്ള ലിങ്ക് നീലാംബരിയില്‍ വരുമ്പോ ഉണ്ട്. പ്രൊഫൈലില്‍ ഇല്ലാ എന്നേ ഉള്ളൂ.
മൈ ക്രാക്ക് വേഡ്സ് നന്ദി :-)

ഹരിശ്രീ said...

കിച്ചൂ & ചുന്നൂ,

Very good...

ഹരിശ്രീ said...

കിച്ചൂ, ചിന്നൂ,

പേര് ചിന്നു എന്നത് തെറ്റിപ്പോയിട്ടോ !!!!

പിന്നെ ചിത്രങ്ങളും കൊള്ളാം

:)

Kichu & Chinnu | കിച്ചു & ചിന്നു said...
This comment has been removed by the author.
Kichu & Chinnu | കിച്ചു & ചിന്നു said...

ചിന്നു ചിന്നു എന്നതിന്‍ പകരം ചുന്നു ചുന്നു എന്നു വിളിച്ചാല്‍ ഒടുക്കം ചിന്നു ചൂ‍ടാവാ‍ന്‍ സാധ്യത ഉള്ളതു കൊണ്ടു പ്രിയ ബൂലോകരേ,
ചിന്നു എന്നു തന്നെ എഴുതുക :-)... chinnu=ചിന്നു... :)

-സ്നേഹപൂര്‍വ്വം,
കിച്ചു

ഹരിശ്രീ, ഇതു വഴി വന്നതിനും കമന്റിയതിനും നന്ദി .... :-)

പൊറാടത്ത് said...

മനോഹരമീ പൂക്കള്‍...

ഗീതാഗീതികള്‍ said...

പൂതം മുറുക്കിത്തുപ്പിയാലേ തെച്ചിപ്പൂക്കള്‍‍ക്കിത്ര ചോപ്പു കിട്ടുള്ളു....

പാവം മഞ്ഞത്തെച്ചിപ്പൂക്കള്‍. അവയെ പൂതം തിരിഞ്ഞു നോക്കാറില്ല.

പൂതപ്പാട്ട് പോസ്റ്റിയത് നന്നായി കിച്ചു, ചിന്നൂ.

Tomz said...

Pookkalodulla sneham manasilavunnu..iniyum pookkalude chithrangal pratheekshikkunnu..

Tomz

Kichu & Chinnu | കിച്ചു & ചിന്നു said...

പൊറാടത്ത് :-) നന്ദി
ഗീത ടീച്ചറെ നന്ദി :-), പിന്നെ മഞ്ഞ തെച്ചിപ്പൂക്കളില്‍ പൂതം മുറുക്കിതുപ്പുമ്പോളായിരിക്കും ഒരു പക്ഷെ അവ ചുവന്ന തെച്ചിപ്പൂക്കളാവണെ.!
റ്റോംസ്, നന്ദി :-).... പൂക്കളുടെ ചിത്രങ്ങള്‍ ഇനിയും ഇടാന്‍ ശ്രമിക്കാം...

smitha adharsh said...

പൂതപ്പാട്ട്‌ സ്കൂളില്‍ പഠിച്ചിട്ടുണ്ട്..പക്ഷെ, അന്ന് പഠിച്ച പുസ്തകത്തില്‍ ഇങ്ങനെ മനോഹരമായ ഒരു തെച്ചിപ്പൂവ് ഉണ്ടായിരുന്നില്ല.ഇതു നന്നായി....കൊള്ളാം.

..::വഴിപോക്കന്‍[Vazhipokkan] said...

പൂതപ്പാട്ടും തെച്ചിയും നന്നായി.

പൂതം വരുന്നതിന് മുന്നെ പോട്ടെ ഞാന്‍

Reflections said...

ചെമ്പകവും കുങ്കുമവും എവിടെ? :P

Anonymous said...

camera have you used for these pics?

Ranjith

Kichu & Chinnu | കിച്ചു & ചിന്നു said...

സ്മിതേച്ചി, നന്ദി.....:-)
വഴിപോക്കാ, വേഗം പൊയ്ക്കോളൂ, വെറുതേ ഇങ്ങനെ വഴിയിലൂടെ നടക്കണോരെ ആണ്‍ പൂതം വഴി തിരിച്ചു വിടുന്നെ.. :-)... നന്ദി ഇതു വഴി വന്നതിനു:-)
റിഫ്ലക്ഷന്‍സ്...:-)
രഞ്ജു ഏട്ടാ, ക്യാമറ കാനണ്‍ പവര്‍ ഷോട്ട് S3IS..
not DSLR like urs :-(... point and shoot camera....

Seema said...

:)

My......C..R..A..C..K........Words said...

hallo onnum parayaanille...!

Sapna Anu B.George said...

Beautiful...........Sorry for english my mozhy key man not working

The Common Man | പ്രാരാബ്ദം said...

അതേ തെച്ചിക്കോല്‍ പറിച്ചല്ലേ പൂതം മന്ത്രം ജപിച്ചതു, "മറ്റോരുണ്ണിയെ നിര്‍മ്മിക്കാന്‍"?

പൊന്നാനീ എന്നു വിളിച്ചിരുന്ന കിച്ചുവിനെയും, കുമാരി വള്ളത്തോളിനെയും ഇനിയും ഈ വഴിയില്‍ കണ്ടുമുട്ടാം!

Kichu & Chinnu | കിച്ചു & ചിന്നു said...

സീമ, നന്ദി..
മൈ ക്രാക്ക് വേഡ്സ്, പറയാനൊരു പാടുണ്ട്.. ഇത്തിരി പണിത്തിരക്കു കൂടിയപ്പോ പോസ്റ്റിങ്ങ് ഇത്തിരി നീട്ടി എന്നേ ഉള്ളൂ

Kichu & Chinnu | കിച്ചു & ചിന്നു said...

സപ്ന , നന്ദി... ഇനിയും വരിക...
കോമണ്മാനായ ജോസ് ജോസഫിനും നന്ദി, കലാലയം വിട്ടതിനു ശേഷം ബ്ബൂലോഗത്ത് വച്ച് കണ്ടുമുട്ടിയതില്‍ സന്തോഷം....ഈ വഴിയില്‍ ഇനിയും കാണാം