Monday, February 1, 2010

ദേശാടനം

യാത്ര തുടരുന്നു........

31 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

ദേശാടനം ...

Glenn said...

cool! nice feeling conveyed..

Unknown said...
This comment has been removed by the author.
Unknown said...

a superb composition.. rightly transmitted the essence of the heading .. the color tone gives the right impact for the feel..keep the good work on..congrats.

NISHAM ABDULMANAF said...

nice one

Anonymous said...

well come back with this excellent capture. wonderful treatment too.

Maddy said...

tranquility!!!!

Unknown said...

ബുദ്ധം ശരണം ഗച്ചാമി

Anonymous said...

That surely shows the solitary life of a monk. Wow. Nice shot.

Prasanth Iranikulam said...

good one Kichu $ Chinnu
seems like you were also having some sort of "ദേശാടനം" :-)
Welcome back!

Typist | എഴുത്തുകാരി said...

ദേശാടനത്തിലായിരുന്നോ!

കുഞ്ഞൻ said...

ചിത്രത്തിലെ കളറിങ് ഉഗ്രൻ..

ദേശാടനം ആരംഭിച്ചതൊ കഴിഞ്ഞതൊ..കുറെക്കാലമായിട്ട് കണ്ടില്ലാ മാഷിനെ

This Is My Blog - fishing guy said...

Kichu: What a neat look at the colorful clothing of the man near the stream.

OAB/ഒഎബി said...

വെള്ളിച്ചില്ലം വിതറി
കരിങ്കല്‍ ചീളുകളില്‍ കൂടി....

Kichu $ Chinnu | കിച്ചു $ ചിന്നു said...

Glenn,Punyalan,Nisham,Vaggelis,Maddy,
Abraham Lincoln,Fishing guy Thanks...

പുള്ളിപ്പുലി,പ്രശാന്ത്,കുഞ്ഞന്‍, എഴുത്തുകാരിച്ചേച്ചി , ഒ.എ.ബി എല്ലാര്‍ക്കും നന്ദി.
ദേശാടനത്തിലായിരുന്നില്ല. Took a break due to some personal reasons.

Quint said...

Welcome back. And what a comeback...
Great photo of the monk that seeming lonely is walking with Nature!
I found the photo quite catching.

By the way, thanks for the tip about the lack of dark green on that moss and lichen one. Always good to receive tips like that so we can improve.

പൈങ്ങോടന്‍ said...

welcome back Kichu!

Greener Bangalore said...

Lovely Snap!

Unknown said...

കൊള്ളാം... ചിത്രം വളരെ നന്നായിരിക്കുന്നു...

Kichu $ Chinnu | കിച്ചു $ ചിന്നു said...

പൈങ്ങോടന്‍സ് നന്ദി
ജിമ്മി :)
Ferreira pinto thanks
greener bangalore thanks

nandakumar said...

നന്നായിട്ടുണ്ട്. കളറും നന്നായിട്ടുണ്ട്.

(എങ്കിലും എവിടെയൊ ഒരു അണ്‍ബാലന്‍സിങ്ങ് ഫീല്‍ ചെയ്യുന്നു,എന്റെ തോന്നലാണോ?)

Unknown said...

നന്ദകുമാർ, ഈ കമന്റിനു നന്ദി. ആദ്യമേ തന്നെ എനിക്ക് ഈ unbalance തോന്നിയിരുന്നു. അതെന്തു കൊണ്ട് എന്ന് മനസ്സില്ലാക്കാൻ സാധിക്കാത്തതു കൊണ്ട് പിന്നേയും പിന്നേയും ഈ ചിത്രം മനസ്സിലാക്കാൻ ശ്രമിച്ചു. അപ്പോഴൊക്കെ ഈ unbalance ചിത്രത്തിൽ മുഴച്ചു നിൽക്കുന്നതായി തോന്നുന്നുണ്ടായിരുന്നു.

നിറങ്ങളുടെ മുഷിപ്പ് / നിറമില്ലായ്മ ആ സന്യാസിയുടെ വിരക്തിയോടെ ചേർത്ത് വെയ്ക്കുമ്പോൾ മനസ്സിലാക്കാം, സന്യാസിയുടെ കടുംചുവപ്പ് വസ്ത്രം, മഞ്ഞ ബാഗും ആദ്യമേ തന്നെ നമ്മുടെ കണ്ണുകളെ ആകർഷിക്കുന്നു. ആ സന്യാസിയുടെ സ്ഥാനവും ഫ്രെയ്മിൽ മോശമല്ലാത്ത ഒരു സ്ഥാനത്താണ്. പിന്നെ എന്താണ് പ്രശ്നം? 2 ലീഡ് ലൈനുകളാണ് എനിക്ക് ചിത്രത്തിൽ തെളിഞ്ഞു കാണുവാൻ സാ‍ധിക്കുന്നത്, അതിൽ പ്രധാന്യം പുഴ തെളിക്കുന്ന ലീഡ് ലൈനിനാണ്. പിന്നെ സന്യാസി നടന്നു പോകുന്ന വഴി, വഴി അവ്യക്തമാണെങ്കിലും ഒരു ലീഡ് ലൈനായി എനിക്ക് കാണുവാൻ സാധിക്കും. പുഴ തെളിക്കുന്ന ലീഡ് ലൈൻ ചിത്രത്തിന്റെ മുകൾ ഭാഗത്തേക്ക് അതിശക്ത്മായ രീതിയിൽ കണ്ണുകളെ പിടിച്ചു വലിക്കുന്നു (visual pull is stronger for this lead line). പക്ഷേ അതേ സമയം സന്യാസി എന്ന മെയിൻ വിഷയം മറുവശത്തു നിന്നും ശ്രദ്ധ ആകർഷിക്കുന്നു.
സന്യാസിയുടെ വഴിയും പുഴയുടെ വഴിയും രണ്ടാണെന്ന് വിചാരിച്ച് എന്നിലെ ആസ്വാദകന് ഈ ചിത്രത്തെ മനസ്സിലാക്കാം. പിന്നെ മുകളിലുള്ള മൂന്ന് വലിയ പാറക്കല്ലുകൾ, അവയും ശ്രദ്ധ പിടിച്ചു പറ്റാനായി മത്സരിക്കുന്നു, അവയുടേയും visual pull is stronger.

ഒരു കഥയും അതു പറയാനുള്ളതും അതിൽ കൂടുതലും ഈ ഫ്രെയ്മിലുണ്ട്. വളരെ കൂടുതലാണ് എന്നതാണ് ഈ ഫ്രെയ്മിന്റെ പ്രശ്നം എന്ന് തോന്നുന്നു.

Unknown said...

ഫ്രെയിം കമ്പോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കാനുള്ള പല കാര്യങ്ങളുണ്ട്.
1. ആദ്യമേ ഫോട്ടോഗ്രാഫറുടെ മനസ്സിൽ ചിത്രം വേണം. ( The photographer should visually create the photograph in his mind)
2. Identify the elements in the scene
3. Compute/Caculate the balance between the elements
a. This involves identifying the visual mass created by each element
b. Identify the relationship between the elements
c. Visual mass is related to visual pull generated by the element and it is dependent on the elements present in the frame.
d. Add, Eliminate elements to maintain the balance.
4. Main element placement
5. Lead lines involved?
6. Does the current Perspective adds to or is enough for the frame you envisaged?


ഇങ്ങനെ ചില കാര്യങ്ങൾ, പിന്നെ ഉപയോഗിക്കുന്ന ക്യാമറ , അതിന്റെ ഒപ്റ്റിക്സ്, അതൊക്കെ സാങ്കേതികമായി ഫ്രയ്മിനെ സ്വാധീനിക്കുന്നു.

Unknown said...

These are not big things, the frame composition design depends on one's aesthetic things, but the rest as skills a photographer has to develop.Initially we may need to struggle/force ourselves to do all these things, but as time passes and with much practice, we will do these things automatically.

Unknown said...

Nice capture. Love the perspective.

Devika Jyothi said...

Great shot, K & C...Nice framing, but somehow feel it could have been better -- I know nothing of photography, but just feel so,

wishes,
devika

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്ദേട്ട്സ് :) നന്ദി ... ഇത്തിരി ക്ലട്ടേര്‍ഡ് ആണെന്നെനിക്കും തോന്നിയിരുന്നു.
John Thanks
Devika thanks
സപ്‌തന്‍‌ജീ, ഇത്രയും ഡീറ്റെയില്‍ഡ് ആയ ഒരു അനാലിസിസ് തന്നതിന് ആദ്യമേ നന്ദി .
ഇപ്പോഴും കമ്പോസിങ്ങില്‍ ലീഡ് ലൈന്‍സ് വിഷ്വലൈസ് ചെയ്യാന്‍ ശരിക്കങ്ങട് പറ്റുന്നില്ല :(..
എപ്പോഴും വളരെ എവിഡെന്റ് ആയ ലൈന്‍സ് ഒഴിച്ച് മിക്കവയും ശ്രദ്‌ധിക്കാതെ പോകുകയാണ്.
.
ഫ്രെയിം അല്‍പ്പം ക്ലട്ടേര്‍ഡ് ആണെന്നെനിക്ക് തോന്നിയിരുന്നു, കാരണം ആ പാറക്കെട്ടുകളും വെള്ളം വീണു ചിതറുന്നിടത്തെ വെള്ളനിറവും കണ്ണിനെ സന്യാസിയില്‍ നിന്ന് പിടിച്ച് വലിക്കുന്നുണ്ടെന്നെനിക്കും തോന്നി.
പക്ഷെ, ലീഡ് ലൈന്‍സ് പ്രശ്നം വീണ്ടും മിസ്സ് ചെയ്തു.

അതു പോലെ വേറൊരു കാര്യം എന്താന്ന് വെച്ചാല്‍, ഇത് അങ്ങനെ പ്ലാന്‍ ചെയ്‌ത് മനസ്സില്‍ കമ്പോസ് ചെയ്തെടുത്ത ഒരു ഷോട്ടല്ല.. ഇത് ഏറെക്കുറെ കാന്‍ഡിഡ് ആയെടുത്ത ഒരെണ്ണം ആണ്. ധര്‍മശാലയില്‍ വച്ച് മല മുകളില്‍ ഭഗ്‌സു വെള്ളച്ചാട്ടം കാണാന്‍ കയറി പോകുന്ന വഴിക്കാണ് താഴെക്കൂടെ വേഗം നടന്ന് നീങ്ങുന്ന ഇയാള്‍ ശ്രദ്‌ധയില്‍പ്പെട്ടത്. തിരക്കിട്ടൊരു വിധം എടുത്തപ്പോള്‍ സന്യാസിയുടെ പ്ലേയ്‌സ്മെന്റ്റ് പോലും അത്ര നന്നായോ എന്ന് സംശയം. രണ്ടാമതൊരു വട്ടം ശ്രമിക്കാന്‍ പറ്റിയില്ല, അപ്പോഴെയ്ക്കും അയാള്‍ നടന്നു കയറിയിരുന്നു.

എല്ലാം കഴിഞ്ഞ് ഫോട്ടോ നോക്കിയപ്പോഴാണ് ഫ്രെയിമില്‍ ശ്രദ്‌ധ പിടിച്ച് പറ്റുന്ന ഒരു പാട് എലിമെന്റ്‌സ് ഉണ്ടെന്ന് ഞാനും ശ്രദ്‌ധിച്ചത്.

ഈ ചിത്രത്തെ തന്നെ ക്രോപ്പ് ചെയ്തോ മറ്റോ കൂടുതല്‍ നന്നാക്കാന്‍ പറ്റുമോ? ബാലന്‍സിങ്ങ് പ്രശ്‌നം തീര്‍ക്കാന്‍?

nandakumar said...

താങ്ക്സ് സപ്തവര്‍ണ്ണം & കിച്ചു-ചിന്നു,
ചിത്രം ആദ്യം കണ്ടപ്പോഴേ മുതല്‍ അണ്‍ ബാലസ്ഡ് ഫ്രെയിം ആണെനു തോന്നിയിരുന്നു. പക്ഷെ മുന്‍ കമന്റുകളില്‍ ആരും പറഞ്ഞു കണ്ടില്ല [പ്രശാന്ത് പോലും ;) ആ കുട്ടു ഉണ്ടായിരുന്നെങ്കില്‍ ആദ്യകമന്റില്‍ സംഗതി മുഴുവന്‍ തീര്‍ത്തേന :) ] പിന്നെ എന്റെ തോന്നലാണോ ഞാനതു പറയണോ എന്ന് രണ്ടുമൂന്നു വട്ടം ആലോചിച്ചു. എങ്കിലും കമന്റില്‍ തുറന്നു പറയുന്ന ശീലം മറച്ചു വെക്കാന്‍ തോന്നിയില്ല. കിച്ചു-ചിന്നുവിന് മെയിലയക്കാന്‍ പടം ഡൌണ്‍ലൊഡ് ചെയ്ത് ക്രോപ്പും ചെയ്തു, പക്ഷെ താങ്കളുടെ മെയില്‍ ഐഡി കിട്ടിയില്ല. അതുകൊണ്ട് അയക്കാന്‍ പറ്റിയില്ല.

ചിത്രത്തിന്റെ വലതുഭാഗവും മുകള്‍ ഭാഗവും കുറച്ച് മാറ്റിയാല്‍ മതി എന്നു എനിക്കു തോന്നുന്നു. എങ്കിലും ആ സന്യാസിയുടെ നടപ്പ് ഫ്രെയിമിന്റെ ഇടതു തുടക്കത്തില്‍ നിന്നായിരുന്നെങ്കില്‍ കൂടൂതല്‍ നന്നായേനെ. പക്ഷേ ആള്‍ നടുക്കെത്തിപ്പോയി, ഇനി പിടിച്ചു നിര്‍ത്താനും പറ്റില്ലല്ലോ :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

nandetta..
mail to shrihari.a@gmail.com

Appu Adyakshari said...

കിച്ചുവിന്റെയും ചിന്നുവിന്റെയും “ധര്‍മ്മസങ്കടം” മനസ്സിലാവുന്നുണ്ട്. ദേശാടനത്തിനു പോയ വഴിയില്‍ പെട്ടന്നൊരു സീന്‍ കണ്ടു, ധൃതിയില്‍ കിട്ടിയ ഫ്രെയിമില്‍ അതെടുത്തു. അതിനിടയില്‍ ലീഡ് ലൈനും ക്ലട്ടറിംഗും ഒക്കെ കാണാനെവിടെ നേരം അല്ലേ ? ! ഇതു എനിക്കും പറ്റുന്ന ഒരു അബദ്ധമാണ്. നമ്മളൊക്കെ വീഡിയോ രീതിയിലാണു ചിന്തിക്കുന്നതെന്നു തോന്നുന്നു. സപ്തന്റെയും നന്ദന്റെയും കമന്റുകള്‍ വായിച്ചു. സംഗതികളൊക്കെ ശരിതന്നെ. ആ രീതിയില്‍ ഞാന്‍ ഒന്നു ക്രോപ്പ് ചെയ്തു നോക്കി. ഇതൊരു വെര്‍ട്ടിക്കല്‍ കമ്പോസിഷന്‍. ഇടത്തേക്ക് 8 ഡിഗ്രി റൊട്ടേറ്റ് ചെയ്തിട്ടുണ്ട്. ഇത് ഒരു ഹൊറിസോണ്ടല്‍ ഫോര്‍മാറ്റ് കമ്പോസിഷന്‍. റൊട്ടേഷന്‍ ചെയ്തിട്ടില്ല.

Kichu $ Chinnu | കിച്ചു $ ചിന്നു said...

അപ്പുവേട്ടാ,

ക്രോപ്പ്ഡ് വേര്‍ഷന്‍സിന്‍ നന്ദി. ആ ഹൊറിസോണ്ടല്‍ ക്രോപ്പ് ഞാന് ശ്രമിച്ച് നോക്കിയിരുന്നു. പക്ഷെ ആ അരുവി കളയാന്‍ മനസ്സനുവദിക്കാത്തത് കൊണ്ട് വേണ്ടാന്ന് വച്ചു...

നന്ദേട്ടനു ഒരു താ‍ങ്ക്സ് .. ക്രോപ്പ്‌ഡ് വേര്‍ഷന്‍ കിട്ടി..

by the way, I have put a new post today, i think in htat also some balancing issue is there , a tree acts as a strong lead line which takes attention from the subject, but on the other hand i feel there is a asymmetric balance between tree and the subject. This one was not taken in a hurry, but i felt the tree ,is not a problem while composing. Dont know whether all others feel the same about it. Kindly let me know your valuable suggestions /criticisms.