Monday, December 15, 2008

ജന്മാന്തര വാഗ്ദാനങ്ങള്‍


"I will vanish into your future and wait for you there,
however long it takes "

- Jaishree Mishra (Ancient Promises )

65 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

ചില ജന്മാന്തര വാഗ്‌ദാനങ്ങള്‍ ...
"I will vanish into your future and wait for you there,
however long it takes "

OAB/ഒഎബി said...

അതിനൊന്നും സമയമില്ലേ.
ഏതോ ഒരു ഇറ്റാലിയൻ ആറ്ട്ട് ഫിലിമിലെ ഒരു രംഗം. എനിക്കങ്ങനെയാ തോന്നുന്നത്.

തോന്ന്യാസി said...

ശ്ശോ, അങ്ങനങ്ങ് പോയാലോ ഒന്ന് നിന്നേ.....

ചിന്നുവാണോ ആ പോകുന്ന കക്ഷി....അങ്ങനാണെങ്കില്‍ തിരിച്ചു വിളിക്കേണ്ട..

കിച്ചു രക്ഷപ്പെട്ടു.....

Sekhar said...

Excellent shot Kichuye :)

Taken at Golconda?

ശ്രീ said...

ഫോട്ടോ കിടിലന്‍

Areekkodan | അരീക്കോടന്‍ said...

Where is this ? Not Golconda , but...???

പൈങ്ങോടന്‍ said...

യെന്താ ഷോട്ട് മച്ചൂ!!!
കിച്ചുവിന്റെ ഏറ്റവും മികച്ചത് ഇതാണെന്നാ എനിക്കു തോന്നുന്നേ
ഏറെ ഇഷ്ടപ്പെട്ടു
ഇതു S3 IS ആണോ?

ഹരീഷ് തൊടുപുഴ said...

ചിന്നൂസ് ആണോ കിച്ചു അത്??
ഈ സ്ഥലമേതാണെന്നു കൂടി പറയൂ....

അനില്‍@ബ്ലോഗ് // anil said...

എന്തൊക്കെയോ തോന്നുന്നു.
മനോഹരം.

ജിജ സുബ്രഹ്മണ്യൻ said...

എത്ര ഭംഗിയാ ഈ ചിത്രം കാണാൻ ! ഇതെവിടെയാ ഈ സ്ഥലം ? ആരാ മോഡൽ ?

എം.എസ്. രാജ്‌ | M S Raj said...

meaningful!

nandakumar said...

കിച്ചു & ചിന്നു, ഇതു നിങ്ങളെടുത്ത ഫോട്ടോ ആണോ? നെറ്റിലെ സ്റ്റോക്ക് സൈറ്റിലെ ഫോട്ടോ പോലെ.. എനിക്കിനിയും വിശ്വാസം വരുന്നില്ല!!! ഇതു ഒറിജിനല്‍???? എങ്കില്‍ അപാരം/... ഗംഭീരം... എന്താ ഒരു ഫോട്ടോ? (ഞാനെന്റെ ഫോട്ടോ ബ്ലോഗ് പൂട്ടട്ടെ??!!))

ഏതാ സ്ഥലം? സമയം? പറയൂ വിശദ വിവരങ്ങള്‍...

നന്ദന്‍/നന്ദപര്‍വ്വം

കാപ്പിലാന്‍ said...

Excellent shot

അനില്‍@ബ്ലോഗ് // anil said...

പറ കിച്ചു, നിങ്ങളെടുത്തതു തന്നെയോ?

അത്രക്കു മനോഹരമായിരിക്കുന്നു, മുന്‍പ് വന്നപ്പോള്‍ ചോദിക്കണം എന്നു കരുതിയതായിരുന്നു, ഫില്‍റ്റര്‍ ഉപയോഗിച്ചതു പോലെ.

നെഗറ്റീവ് ആയി എടുക്കല്ലെ.

സസ്നേഹം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഓയെബി. നന്ദി :). ഇറ്റാലിയന്‍ ആര്‍ട്ട് ഫിലിം ഒക്കെ കണ്ടിട്ടുണ്ടോ? :)
തോന്ന്യാസി, ആ പോവുന്ന ആ‍ള്‍ ചിന്നുവാണ്, ഈ കമന്റിന് ക്വൊട്ടേഷന്‍ തരാമെന്നവള്‍ പറഞ്ഞിട്ടുണ്ട്.. :)
ശേഖറേട്ടാ നന്ദി
ശ്രീ നന്ദി
അരീക്കോടന്‍ നന്ദി. ഇത് ഗോല്‍ഖൊണ്ട തന്നെയാണ്.
പൈങ്ങോടന്‍സേ :) . ഇത് എസ്3ഐഎസ് തന്നെയാണ്.
ഹരീഷെട്ടാ, സ്ഥലം ഗോല്‍ഖൊണ്ട , മോഡല്‍ ചിന്നു :)
അനിലേട്ടാ നന്ദി
രാജ് നന്ദി :)
നന്ദേട്ടാ.. ഇതടിച്ചു മാറ്റിയതൊന്നുമല്ല.. ഞാന്‍ തന്നെ എടുത്തതാണേയ്... ഇങ്ങനെ സംശയിക്കാതെ... എക്സിഫ് ഞാന്‍ തരാം.
കാപ്പിലാന്‍ നന്ദി :)
അനിലേട്ടാ ഞാന്‍ എടുത്തത് തന്നെയാണ്. ഡീറ്റെയിത്സ് എല്ലാവര്‍ക്കുമായി ഇടുന്നു.

സ്ഥലം ഗോല്‍ഖൊണ്ട, സമയം ഏതാണ്ട് 5:30 വൈകുന്നേരം,

Focal length : 6mm
exposure time: 1/60 sec
aperture: f/3.2
mode: Aperture priority
metering mode: matrix

resolution : 2112x2816

പിന്നെ മുകളില്‍ ആകാശം അല്‍പ്പം ബേണ്‍ ഔട്ടായതു കൊണ്ട് ആ ഭാഗം ക്രോപ്പി
2112x2236 ആക്കി. സെപിയ ആക്കി ( ഫില്‍ട്ടര്‍ അല്ല ) . പെയിന്റില്‍ വാട്ടര്‍മാര്‍ക്ക് ചെയ്തു, മൈക്രോസോഫ്റ്റ് പിക്‍ചര്‍ എഡിറ്ററ് വച്ചു കമ്പ്രെസ്സ് ചെയ്തു.

Tripodyssey said...

good shot....

Appu Adyakshari said...

കിച്ചു $ ചിന്നു, നല്ല ചിത്രം.
മോഡല്‍ ആരെന്ന് ചിത്രം കണ്ടപ്പോഴേ വ്യക്തമായിരുന്നു! അതൊരുവിധത്തില്‍ നിങ്ങളുടെ അഡ്വാന്റേജ് തന്നെയാണ്. രണ്ടാളും ഒരുമിച്ച് യാത്ര, ഒരാള്‍ മോഡല്‍, മറ്റേയാള്‍ ഫോട്ടോഗ്രാഫര്‍. സെപിയ ടോണ്‍ നന്നായി ഇണങ്ങുന്നുമുണ്ട്.

krish | കൃഷ് said...

Excellent capture. Sepia tone adds beauty to the image.
Nice perspective.

ജിജ സുബ്രഹ്മണ്യൻ said...

എന്നെ മാത്രം മറന്നൂല്ലേ !നടക്കട്ടെ !

Kichu $ Chinnu | കിച്ചു $ ചിന്നു said...

അയ്യൊ കാന്താരിച്ചേച്ചി, അബദ്ധം പറ്റിയതാണേ, ക്ഷമി! എല്ലാവരുടേം കമന്റിന് റിപ്ലൈ ചെയ്യുന്നതിനെടേല്‍ എങ്ങനെയോ മിസ്സായി പോയതാ...
കാന്താരിച്ചേച്ചിക്ക് ഒരു സ്പെഷ്യല്‍ നന്ദി :) ഇടയ്ക്കിടയ്ക്ക് ഇവിടെ വരണേനും, അഭിപ്രായംസ് പറയണേനും :) പിണക്കം മാറിയെന്ന പ്രതീക്ഷയോടെ...

This Is My Blog - fishing guy said...

Kichu: What a wonderful capture of the walkway, well done. That is a special place.

രസികന്‍ said...

കിടിലോര്‍ കിടിത്സ് :)

Rare Rose said...

കിച്ചൂ-ചിന്നൂ..,പറയാതെ വയ്യ...ഒരു വല്ലാത്ത ഫീല്‍ തരുന്ന ഫോട്ടോ....ഏതോ വീഥികളിലൂടെ അലിഞ്ഞലിഞ്ഞു ഇല്ലാതായിപ്പോകും പോലെ...ജന്മാന്തര വാഗ്ദാനങ്ങള്‍ ഞാന്‍ വായിച്ചിട്ടുള്ളതു കൊണ്ടു ഓടി വന്നതാ..അതിനെ പറ്റി എന്താ പറയുന്നതെന്നറിയാന്‍....ഫോട്ടോയും വാക്കുകളും ഇഷ്ടായി..:)

ഓ.ടോ :-

പിന്നെ പഴയ നിലാവ് ഹെഡര്‍ ലോഡ് ചെയ്യാനുള്ള‍ താമസം കൊണ്ടാണു മാറ്റിയതെങ്കില്‍ ഇതന്നെ മതീ ട്ടോ..പെട്ടെന്നു പഴയ ഹെഡര്‍ കാണാനില്ലാത്തോണ്ടു ചോദിച്ചതാ..

nandakumar said...

കിച്ചു & ചിന്നു, ഒരു ക്ഷമാപണം. എന്റെ മുന്‍പത്തെ കമന്റ് തെറ്റിദ്ധാരണയുണ്ടാക്കിയെങ്കില്‍. നിങ്ങളുടെ ഫോട്ടോഗ്രാഫി ടാലന്റിനെക്കുറിച്ച് എനിക്കൊരു സംശയവുമില്ല. ആ അര്‍ത്ഥത്തിലൊന്നുമല്ല മുകളിലെ കമന്റ് ഇട്ടത്. ‘അമാസിങ്ങ് ഫ്രെയിം‘ ആയപ്പോളുള്ള വികാരമാണ് അതില്‍ പ്രതിഫലിച്ചത്. അല്ലാതെ ആരെടുത്തു എന്ന സംശയമല്ല. എന്തെങ്കിലും തരത്തില്‍ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ (ആര്‍ക്കെങ്കിലും കൂടി) ക്ഷമ ചോദിക്കുന്നു.

നന്ദന്‍/നന്ദപര്‍വ്വം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്ദേട്ടാ, ഞാനതങ്ങനെ തെറ്റിദ്ധരിച്ചിട്ടൊന്നുമില്ല കേട്ടോ. ഞാനും തമാശയായി തന്നെയാണ്‍ പറഞ്ഞത്. അത് നെറ്റിലെ ഫോട്ടോ സ്റ്റോക്ക് സൈറ്റിലെ ഫോട്ടോ പോലെയുണ്ട് എന്നു പറഞ്ഞത് ഞാനൊരു കോമ്ലിമെന്റ് ആയിത്തന്നെയാണെടുത്തത്.
പിന്നെ എല്ലാവരും എപ്പോഴാണെടുത്തത് എവിടെ നിന്നാണെടുത്തത് എന്ന് ചോദിച്ചിരുന്നത് കൊണ്ടാണ്‍ ഞാന്‍ വിശദമായി എഴുതിയത്.
അതിന്‍ ക്ഷമ ചോദിക്കണ്ട് കാര്യോമില്ല...

സ്നേഹപൂര്‍വം
......

Anonymous said...

Beautiful shot and quotation.

Jayasree Lakshmy Kumar said...

കിച്ചു ആൻഡ് ചിന്നു, ഫോട്ടോഗ്രഫിയെ കുറിച്ച് ഒന്നു പറയാനറിയില്ല. പക്ഷെ ചിത്രം വളരേ മനോഹരം, ഒരു നല്ല പെയിന്റിങ് പോലെ
[നന്ദുവിനെ തെറ്റിദ്ധരിക്കരുത് കെട്ടോ. നന്ദുവിനെപ്പോഴും അങ്ങിനെയുള്ള സംശയങ്ങൾ ഉള്ളതാ]

Unknown said...

Beautiful shot and great perspective.

Kichu $ Chinnu | കിച്ചു $ ചിന്നു said...

റിഫ്ലെക്ഷന്‍സ് നന്ദി :)
അപ്പ്വേട്ടാ നന്ദി :)കുറച്ച് മുമ്പ് പോസ്‌റ്റ് ചെയ്തിരുന്ന ചിന്നു മോഡലായ് ആ ഫോട്ടോ എടുത്ത ദിവസം തന്നെയാണിതുമെടുത്തത്.
കൃഷ് നന്ദി
കാന്താരിച്ചേച്ചി, റിയലി സോറി.. പിണക്കം മാറിയല്ലോ ല്ലേ?
രസികോയ് നന്ദി
റെയറ് റോസ് ...നന്ദി :)
നന്ദേട്ടാ, അതൊന്നും പ്രശനമില്ല ഞാന്‍ പറഞ്ഞല്ലോ .. നോ തെറ്റിദ്‌ധാരണാസ്!
ലക്ഷ്‌മിച്ചേച്ചി നന്ദി :). നന്ദേട്ടന്‍സിനെ പറ്റി തെറ്റിദ്‌ധാരണ ഇല്ലാന്നേ ..
Fishing guy, Luiz Ramos , John Thanks a lot friends :)

Unknown said...

you have a nice blog with some beautiful pictures.

Thank you for taking the time to leave a comment on my blog...Thomas

Maddy said...

Its Just poetic!!!!

പിരിക്കുട്ടി said...

beautiful...
fantastic....
marvellous....

fabullous.....

nannayittundutto chinnu modele

ഹാരിസ് നെന്മേനി said...

what a stunning picture..

Anonymous said...

This is simply amazing!

Kichu $ Chinnu | കിച്ചു $ ചിന്നു said...

T&S Thanks :)
Maddy thanks :)
Ferreira-Pinot thanks a lot
പിരിക്കുട്ടി നന്ദി. മോഡല്‍ ചിന്നുവാണ്
നെന്മേനി നന്ദി :)

pts said...

വളരെ ഹ്ര്ദ്യമായിരിക്കുന്നു!

Nithya said...

This one is too good man!!!

ദീപക് രാജ്|Deepak Raj said...

great shot man......... good work

Kichu $ Chinnu | കിച്ചു $ ചിന്നു said...

പിടിയെസ് നന്ദി :)
നിത്യ നന്ദി :)
ദീപക് രാജ് നന്ദി :)

എസ്.എസ്.സി said...

beautiful!! great work man. that street looks awesome!

കഥ പറയുമ്പോള്‍ .... said...

കിടിലന്‍ പടം....ഒന്നു അടിച്ച് മാറിക്കോട്ടെ wallpaper ആയിട്ട് ഇടാന്‍... :-)

cafm said...

génial!
tiens je savais malayalam!

:P


awesommeee quote and pic!!! :)

Anonymous said...

A Merry Christmas and a Happy New Year to you, your family and all your beloved ones, my friend!

Sekhar said...

Kichu & Chinnu, Wish You All A Very Happy & Merry Christmas.

Kichu $ Chinnu | കിച്ചു $ ചിന്നു said...

എസെസ്‌സി നന്ദി. അനീഷ് നന്ദി .
cafm, thanks :)
fereira pinto, thanks
Sekharji, thanks
Wish you all a happy christmas

അരുണ്‍ കരിമുട്ടം said...

തള്ളേ,തകര്‍ത്തു.അല്ലാതെ എന്താ പറയുകാ?

കെ.കെ.എസ് said...

this photo puts in my mind the last seen of malayalam film 'sukrutham.Hope that tunnel is far far away.

Anil cheleri kumaran said...

good pic..

Anonymous said...

That is an awesome one !

Typist | എഴുത്തുകാരി said...

എല്ലാരും പറഞ്ഞു കഴിഞ്ഞു. എന്നാലും എനിക്കും പറയാതെ വയ്യ. അസ്സലായിരിക്കുന്നു. ഫോട്ടോഗ്രാഫിയെപ്പറ്റി കൂടുതലൊന്നും പറയാന്‍ അറിയില്ല.

Kichu $ Chinnu | കിച്ചു $ ചിന്നു said...

അരുണ്‍ നന്ദി :)
കെ.കെ. എസ് , നന്ദി. സുകൃതത്തിലെ സീന്‍ പോലെയുണ്ടെന്നൊന്നും പറയാതെ, ചിന്നു കേള്‍ക്കണ്ട! :)
കുമാരന്‍ നന്ദി :)
എഴുത്തുകാരിച്ചേച്ചി നന്ദി :)
Glenn thanks a lot :)

Wish you all a happy new year

Sekhar said...

Kichu & Chinnu, All the best in the New Year for no missed opportunity for a great photograph, good health, success and prosperity.

Bindhu Unny said...

വളരെ മനോഹരം :-)
പുതുവത്സരാശംസകള്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: തറയില്‍ നിന്ന് കാലല്പം പൊങ്ങിയിരുന്നെങ്കില്‍ വല്ല ഇംഗ്ലീഷ് സിനിമയിലെയും രക്ത രക്ഷസ് തന്നെ!!!! പടത്തിനു ആകെ മൊത്തം ഒരു ഹോളിവുഡ് ടച്ച്...

Unknown said...

Nice attempt. In my opnion, there is a something to improve in the shot.
The main subject (person) is not exposed properly. Either it should be a silhoutte or it should be exposed neatly or in a way it provides some mystic feelings. This one is a little bit more than a silhoutte, but not a silhoutte.


ellathu erangukayum cheythu.... like that
(just my opinion only)

:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ശേഖറേട്ടാ നന്ദി :)
ബിന്ദുച്ചേച്ചി :)
കുട്ടിച്ചാത്തന്‍സ് :) നന്ദി
സപ്തന്‍‌ജീ.. സബ്‌ജക്റ്റിനെ കുറച്ചുകൂടി എക്‍സ്‌പോസ് ചെയ്യണം എന്നെനിക്കും ഉണ്ടായിരുന്നു, പക്ഷെ അവിടെ വെളിച്ചം തീരെ കുറവായിരുന്നു.. :( ആകാശവും ചേര്‍ത്തെടുക്കാനായിരുന്നു ശ്രമം. ഇത്ര എക്സ്‌പോസ് ചെയ്തപ്പോ തന്നെ മുകള്‍ഭാഗം ബേണ്‍‌ഔട്ടായിപ്പോയി . അത് ക്രോപ്പിയിട്ടാണ് ഇങ്ങനെയാക്കിയത്. അടുത്ത തവണ തീര്‍ച്ചയായും ഈ കാര്യം ശ്രദ്‌ധിക്കാം. ഇനിയും ഇങ്ങനത്തെ സജഷന്‍സ് പ്രതീക്ഷിക്കുന്നു...എന്നെ പോലുള്ള തുടക്കക്കാര്‍ക്ക് അതൊരു സഹായമാവും ...

കുട്ടിച്ചാത്തന്‍ said...

സപ്തന്‍‌ജീ ആ പറഞ്ഞ സിലൂയെറ്റ് എഫക്റ്റ് കിട്ടാനോ ആകാശം ബേണ്‍ ഔട്ട് ആകാതെ കുറച്ചൂടെ ഡീറ്റെയിത്സ് കിട്ടാനോ എന്താ വഴികള്‍ എന്നൂടെ പറഞ്ഞിരുന്നെങ്കില്‍ കഥയറിയാതെ ആട്ടം കാണുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഉപകാരമായേനെ.
ആളെ(സബ്ജക്റ്റ് )കുറച്ചൂടെ മുന്നില്‍ നിര്‍ത്തിയാല്‍ മതിയോ?

Unknown said...

K & M,
The main issue with your frame is the placement of subject. You have two strong lead lines from the bottom into the top of the frame. Those lines are so powerful that it forces the user to scan along them, so any thing not aptly placed on it is a disturbance and here the subject which is near to the viewer is a distraction. The subject should be ideal at the top part, near to that door, to the end of the pathway or it should be exposed in such a way that it gels into the frame.

You could read about the leading lines here

Coming to the exposure, this is complex lighting scenario where lighting is extreme at one end and low at the other end. So you need a Graduated neutral density filter to expose the frame properly. Other way is to recompose the frame avoiding the sky.

Unknown said...

Kuttichathan,
In order to get the subject as a silhoutte,you need to do something with metering. Need to do a spot metering of the (above average) brightest part of the frame and expose the frame for that. Then the birghtest part will be properly exposed, so the outlines of the subject will be clear and the subject body will be dark.

If you want the details on the brightest part as well as darker part, then need to use a graduated neutral density filter. For those of us, who doesnot have them, the best way is to recompose the frame avoiding the brighter area.


Sorry for the replies in English.

Unknown said...

K & M,
Another way to expose the subject properly is to use fill flash.

Kichu $ Chinnu | കിച്ചു $ ചിന്നു said...

സപ്‌തന്‍‌ജീ ,ഇത്രയും വിവരങ്ങള്‍ പറഞ്ഞ് തന്നതിന്‍ നന്ദി. ഫ്രേയിമില്‍ പാറ്റേണുകള്‍ കണ്ടെത്തി അതിനനുസരിച്ച് സബ്‌ജക്റ്റിനെ പ്ലെയിസ് ചെയ്യേണ്ട രീതിയുണ്ടെന്ന് പണ്ടെവിടെയോ കണ്ടിരുന്നു. അതത്ര ശ്രദ്‌ധിച്ച് വായിച്ചില്ല. :( . ഇനി ഇതൊക്കെ ശ്രദ്‌ധിക്കാം ... തുടര്‍ന്നും ഇത്തരം വിലയേറിയ സജഷന്‍സ് തരുമെന്ന് പ്രതീക്ഷിക്കുന്നു.

ഓഫ്: കെ&എം അല്ല കെ & സി ആണ്‍. :)

Malpaso said...

I thought I commented for this photo long back... Missed somehow..
"Your best photo so far " ... Not because of you, full credit for the model... Chinnu, treat venam...

Kichu $ Chinnu | കിച്ചു $ ചിന്നു said...

അരുണ്‍ :)

ash said...

amazing work....

Kichu $ Chinnu | കിച്ചു $ ചിന്നു said...

thanks asha