Wednesday, November 12, 2008
ഒരോര്‍മ്മച്ചിത്രം......
ഒരോര്‍മ്മച്ചിത്രം.. ഈ ചിത്രത്തിന് മനസ്സിലെ അര്‍ത്ഥം സ്നേഹം എന്നാണ്.. ഈ ചിത്രത്തില്‍ ഞാനുണ്ട്, എനിക്കു നഷ്ടപ്പെട്ട ഒരു കാലമുണ്ട്.... ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ കാലത്തിന്റെ സാന്ദ്രതയുമുണ്ട്. എന്റെ മുത്തച്ഛന് ..... എന്നെ കഥകളുടെ, പുരാണങ്ങളുടെ , മലയാളത്തിന്റെ ഒക്കെ ലോകത്തേയ്ക്ക് കൈ പിടിച്ച് കൊണ്ട് പോയത് മുത്തച്ഛനായിരുന്നു. എല്ലാ വെള്ളിയാഴ്ചയും അച്ഛന്റെ തറവാട്ടില്‍ നിന്ന് കുറച്ചകലെള്ള “മുത്തശ്ശന്റോടയ്ക്ക് “ ...ഞായറാഴ്ച വൈന്നേരം തിരിച്ചിങ്ങട്ടും... സ്ക്കൂള് കാലഘട്ടം അങ്ങനെ ആയിരുന്നു.... വെള്ളീം ശനീം മുത്തച്ഛന്റെ കൂട്യാണ് രാത്രീല്ത്തെ കിടത്തം .... അങ്ങനെ മുത്തച്ഛന്റെ തണ്പ്പ്ള്ള ശരീരോം കെട്ടിപ്പിടിച്ചു കെടന്നങ്ങനെ കഥ കേള്ക്ക്വ... മുത്തശ്ശനാച്ചാല് ഒരു പാടൊരുപാടു കഥകളറിയാം..അങ്ങന്യാണ് ഞാന്‍ പുരാണകഥകള്‍ മുഴ്വോനും കേക്കണത്.സ്കൂളില്‍ പോയേര്ന്നത് അച്ഛന്റെ വീട്ടില്‍ നിന്നേര്ന്നു ; സ്കൂള്‍ ബസ്സ് ലാരുന്നു യാത്ര.... മുത്തശ്ശന്റെ വീടിന്റെ അടുത്തൂടെയും സ്കൂള്‍ ബസ്സ് പോക്വായിരുന്നു. മുത്തച്ഛന് മിക്ക ദിവസവും ആ സമയത്ത് അവിടെ വന്നു നില്ക്കും അതു വഴി പോകുമ്പൊ കാണാന്‍..സ്കൂള്‍ ബസിന്റെ ഡ്രൈവര്‍ അദ്രമാനിക്ക്യാണ്ച്ചാല് മുത്തശ്ശന്റെ പഴയൊരു സ്റ്റുഡന്റുമായിരുന്നോണ്ട് മുത്തശ്ശന് വേണ്ടി ഒരു രണ്ട് മിനിറ്റ് നിര്ത്തിക്കൊടുക്കുന്നതില് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ .വെള്ളിയാഴ്ച വൈകുന്നേരമായാല്‍ പിന്നെ ഞങ്ങള്‍ വരും വരെ അക്ഷമനായി ഉമ്മറത്തിരിക്കും... രാത്രി ഊണു കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ രണ്ടു പേരും മാത്രമുള്ള കഥകളുടെ ലോകത്തേയ്ക്ക്...കഥകള്‍ക്കിടയില്‍ ചിലപ്പൊ ശ്ളോകങ്ങളും ഉണ്ടാവും, മനസ്സിലാക്കാനെളുപ്പമുള്ളവ ചോദ്യങ്ങളായും...
“ചന്ദ്രബിംബസമം വസ്തു
വസ്തുനാമത്രയാക്ഷരം
‘പ‘ കാരാദി ‘ട‘ കാരാന്ത്യം
മദ്ധ്യം ചൊല്ലുകില് ബുദ്ധിമാന്”- ന്താ ഉത്തരംന്ന് നിശ്ശംണ്ടോ മോന്??
കാലം ഒരു പാട് മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കടന്ന് പോകുമ്പോഴും, ഞാന്‍ വരുമെന്നറിയുന്ന ദിവസങ്ങളില്‍ ഉമ്മറത്ത് അക്ഷമനായുള്ള മുത്തശ്ശന്റെ ആ കാത്തിരിപ്പിന് മാത്രം മാറ്റമൊന്നും വന്നില്ല.....
മുത്തശ്ശന് പോയിട്ട് ഒരു കൊല്ലം കഴിയുന്നു; വൈകിയെത്തുമ്പോഴും ഉമ്മറത്ത് പ്രതീക്ഷിച്ചിരിക്കാന്‍ മുത്തശ്ശനില്ലാത്ത വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ വല്ലാത്തൊരു ശൂന്യത ... അവിടം പഴയ അവിടമല്ലാത്തത് പോലെ... എല്ലാവരും യാത്ര പറയുമ്പോള്‍ ബാക്കിയാവുന്നതും അതു മാത്രമായിരിക്കണം, ഒരു വാക്വം, അവര്‍ക്കല്ലാതെ മറ്റാര്‍ക്കും നിറയ്ക്കാനാവാത്ത ഒരു ശൂന്യത...........
"കാരാട്ടെ പഴയൊരു വല്യമ്മാമ പേരു കേട്ട മന്ത്രവാദി ആയിരുന്നൂത്രെ... കാട്ടുമാടത്തെ അന്നത്തെ അവകാശിയും വല്യപേരു കേട്ട മന്ത്രവാദി ആയിരുന്നു... അങ്ങനെ ഇവര്‍ പുറമെ കാണുമ്പോള്‍ വല്യ സ്നേഹിതരൊക്ക്യാച്ചാലും അകത്തു മത്സരമുണ്ട്.. ആരാരാ കേമന്ന്നു തെളിയിക്കാന്‍ വേണ്ടീട്ട്... അങ്ങനിരിക്കെ ഒരീസം ......"--- ഓര്‍മ്മകളില്‍ മുത്തശ്ശന് പുതിയൊരു കഥയ്ക്കു കൂട്ട് കൂട്ടുകയാണ്......
Subscribe to:
Post Comments (Atom)
29 comments:
ഓര്‍മകളിലേക്ക് ഒരു മടക്കയാത്ര അല്ലേ...
മുത്തച്ചന്റെ കൂടെ ഇരിക്കുന്ന മോള് ആരാ? കിച്ചുന്റെ ചേച്ചിയാണോ?
ദൈവമേ അതു രണ്ടും ആണ്‍കുട്ടികളാണ്... ! ചുവന്ന ഷര്‍ട്ട് ഞാന്‍, മറ്റേത് എന്റെ വല്യമ്മയുടെ മോന്
അയ്യോ ഞാനാദ്യം വിചാരിച്ചത് ചുവന്ന ഷര്‍ട്ടിട്ടത് പെണ് കുട്ടിയായിരിക്കുമെന്നാണ്.... അതു കിച്ചുവായിരുന്നുവല്ലേ...
സോറീട്ടോ...
എന്റെയൊരു കാര്യം...ആരുമറിയണ്ടാ!!
കിച്ചു പറഞ്ഞില്ലാരുന്നെങ്കില്‍ ഹരീഷിനു പറ്റിയ അബദ്ധം എനിക്കും പറ്റ്യേനേ...ഹി ഹി ഹി ഞാനും വിചാരിച്ചത് അതു പെണ് കുട്ടി ആണെന്നാ..
ഓര്‍മ്മച്ചിത്രം നന്നായീ ട്ടോ
കിച്ചു $ ചിന്നു,
കൊള്ളാം.
ചുവന്നഷര്ട്ട് പെണ്കുട്ടിയാന്നു തോന്നും.
നല്ല ചിത്രം, നല്ലരോര്മ്മ
എന്റെ തല വെളിച്ചം കണ്ടപ്പോഴേക്കും നമ്മുടെ ഉപ്പാപ്പന്മാരൊക്കെ (ഉമ്മയുടെയും വാപ്പയുടെയും അച്ഛനമ്മമാര്‍) ഫ്യൂസായിപ്പോയിരുന്നു..അതോണ്ട് ഇമ്മാതിരി ഭാഗ്യം കിട്ടീട്ടില്ല..:(
Nice one as a memory K&C.
I too thought that it was a girl. But you look great there :)
ഈ മടക്കയാത്ര നന്നായിരിക്കുന്നു.
പിന്നെ അങൊട്ടോന്നും തീരെ കാണുന്നില്ല.??
നല്ല പോസ്റ്റ് ഒരുപാടു ഇഷ്ടപ്പെട്ടു..
ഒരുപാട് വാത്സല്യം തന്ന ആ മുത്തച്ഛന്റെ വേര്‍പാടിന്റെ ദുഃഖം ശരിക്കും ഫീലു ചെയ്യുന്നു.
ഓര്‍മ്മച്ചിത്രം വളരെ നന്നായിരിക്കുന്നു
നല്ല “ഒരോര്‍മ്മച്ചിത്രം” തന്നതിനു നന്ദി...
കി$ചി......
ഇത് ഒരുപാടോര്‍മ്മകളുടെ ചിത്രമല്ലേ.........
നിക്കും പറ്റീല്ലൊ അബദ്ധം. ഞാനുമോർത്തു ഒന്നു പെൺകുട്ടിയാണെന്ന്
നല്ല പോസ്റ്റ് ട്ടോ. മുത്തശ്ശനെ ഒത്തിരി ഇഷ്ടായി
I could not read any of your letters, since everything looks boxes to me. But the picture speak volumes
ithu vaayichu njaanum ente cheriya kuttikkalathekku poyi...orkkan nalla rasam... thanks...
ഹരീഷേട്ടാ നന്ദി, കാന്താരിച്ചേച്ചി,അനിലേട്ടാ,പ്രയാസി,ശേഖറേട്ടാ,നജീബ് മാഷെ, സ്മിതേച്ചി, അരുണ്‍,പൈങ്ങോടന്‍സ് ,മാടായി, തോന്ന്യാസി, ലക്ഷ്മ്യേച്ചി,മാഡി, സുനീഷ് എല്ലാവര്ക്കും നന്ദി ...
കിച്ചു ഭായി..
ഞാനും കരുതിയത് അത് പെണ്‍കുട്ടിയാണെന്ന്..!
ഇത്തരം പടങ്ങള്‍ കൈവശം ഉണ്ടാകുന്നത് തന്നെയൊരു അനുഗ്രഹമാണ്..എന്റെ കുട്ടിക്കാലത്തിലുള്ള എന്റെയൊരു പടവും ഞാന്‍ കണ്ടിട്ടില്ല.
മുത്തശ്ശനും മുത്തശ്ശിയും ഇല്ലാത്തതാണ് ഇന്നിലെ കുട്ടികളുടെ ദൌര്ഭാഗ്യവും, കുട്ടികള്‍ തെറ്റുകളിലേക്ക് വഴുതി വീഴുന്നതിനും ഒരു പരധിവരെ കാരണമാകുന്നത്.
ഓര്‍മ്മച്ചിത്രം നന്നായി.........
"ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.....
എന്നാത്മാവിന്‍ നഷ്ടസുഗന്ധം...."
ഓര്‍മ്മച്ചിത്രം നന്നായി.........
"ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.....
എന്നാത്മാവിന്‍ നഷ്ടസുഗന്ധം...."
“ചന്ദ്രബിംബസമം വസ്തു
വസ്തുനാമത്രയാക്ഷരം
‘പ‘ കാരാദി ‘ട‘ കാരാന്ത്യം
മദ്ധ്യം ചൊല്ലുകില് ബുദ്ധിമാന്”- ന്താ ഉത്തരംന്ന് നിശ്ശംണ്ടോ മോന്?
‘പപ്പടം?’
കുഞ്ഞഞീ നന്ദി.. അഭിപ്രായത്തോട് ഞാനും യോജിക്കുന്നു
ബൈജു നന്ദി
ലതിച്ചേച്ചി, ഉത്തരം ശരിയാണ് ട്ടോ
മറ്റേ കുട്ടി സഹോദരിയാണോന്ന് ചോദിക്കാന്‍ വരുവാരുന്നു. അപ്പഴാ കമന്റ്സ് കണ്ടത്. :-)
എന്തായാലും ഓര്‍മ്മക്കുറിപ്പ് കൊള്ളാം. :-)
Touching ....!
Regds
Rahul
രാഹുലേട്ടാ ബിന്ദു ച്ചേച്ചി നന്ദി
nuna pattukal padan ente muthachanum kemamayirunnu... ammiyoru muram poochaye pettu..ennu thudangunna ganam innum manassilundu..marichittum mayatha sneham veendum manasilekkittu ii post
നിന്റെ ഈ പോസ്റ്റ് ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആയത്..
ഗൌരി നാഥന് ,അരുണ്‍ നന്ദി.. ഞാനെടുത്തതൊന്നു ഇഷ്ടപ്പെട്ടില്ല എന്നാണോ നീ ഉദ്ദേശിച്ചത്? അതെന്തായാലും എനിക്കും ഈ പോസ്റ്റാണേറെയിഷ്ടം...
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
Post a Comment