Wednesday, October 22, 2008

ആരണ്യകം

കാട്ടിനകത്തെ എല്ലാ കാഴ്ചകളും പുതുമയുള്ള കാഴ്ചകള്‍ തന്നെയാണ്... എവിടെയും എങ്ങും നാം കണ്ട് പരിചയിച്ചിട്ടില്ലാത്ത, മനുഷ്യവാസം കൊണ്ട് നാടിന് കൈമോശം വന്നു പോയ സസ്യസാന്ദ്രതയും വൈവിധ്യവും മാത്രം. മരത്തെ വള്ളികളായി ചുറ്റി പൊതിഞ്ഞ് ഒടുക്കം ഞെരിച്ചമര്‍ത്തിക്കൊല്ലുന്ന ചേല ,‍ തൊട്ടാല്‍ ചൊറിയുന്ന ചേര് എന്നിങ്ങനെ പേരറിയുന്നതും അറിയാത്തതുമായ എത്രയെത്ര വിസ്മയക്കാഴ്ചകളാണ് ‍...!
ചുവന്ന ഇലകളുള്ള ഈ വൃക്ഷക്കാഴ്‌ച ഭൂതത്താന്‍ കെട്ടിനടുത്ത് നിന്നും.

50 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആരണ്യകം.
കഴിഞ്ഞ വര്‍ഷം ഭൂതത്താന്‍ കെട്ടില്‍ പോയപ്പോള്‍ എടുത്തത്.

കാന്താരിക്കുട്ടി said...

ഭൂതത്താന്‍ കെട്ടിനടുത്തു നിന്നും എടുത്തത് എന്നു പറഞ്ഞപ്പോള്‍ ഒരു പരിഭവം പറയാന്‍ തുടങ്ങുകയായിരുന്നു..എന്റെ നാട്ടില്‍ വരുന്ന വിവരം എന്നോടൊന്നു പറഞ്ഞില്ലല്ലോ ന്നു വിചാരിച്ചു.പിന്നെ കമന്റ് കണ്ടപ്പോളാ മനസ്സിലായത് കഴിഞ്ഞ വര്‍ഷത്തെ ഭൂതത്താന്‍ കെട്ടാന്നു.

ഇതു ചേരു മരം ആണോ..ചേരിനു ഈ നിറമുള്ള പൂവാണോ ?

അതേയ് ഞാന്‍ ഈ പടം മോട്ടിച്ചു..വെറുതേ എന്റെ ഡെസ്ക് റ്റോപ്പില്‍ കിടക്കട്ടേന്നെ..ചന്തമുള്ള എന്തു കണ്ടാലും ആരും അറിയാതെ മോട്ടിക്കുക എന്നതു ഒരു ദുശ്ശീലമായി പോയി..ബൂലോക പോലീസിനെ വിളിക്കല്ലേ !

Kichu $ Chinnu | കിച്ചു $ ചിന്നു said...

കാന്താരിച്ചേച്ചി, ഭൂതത്താങ്കെട്ടില്‍ വന്നത് ഹൈദ്രാബാദില്‍ വരണേന്റെ മുമ്പാണ്.. എന്നാലും കഴിഞ്ഞ വര്‍ഷം എന്നെഴുതിയത് തെറ്റായിരുന്നു എന്നിപ്പൊഴാ ഓര്‍ത്തത്, അതിക്കൊല്ലം ഫെബ്രുവരി-മാര്‍ച്ച് റ്റൈമിലാണ്, എന്നാലും അന്നൊന്നും ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങീട്ടേ ഉണ്ടാരുന്നില്ല.. ഇത് ചേരല്ല, വേറെ ഏതോ മരമാണ്, പേരറിയില്ല... അത് പൂവുമല്ല മാന്തളിര്‍ പോലെ ‍ചുവന്ന ഇലകളായിരുന്നു ആ മരത്തിന്
. ഇഷ്‌ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.. :)
ബൂലോകപ്പോലീസിനോട് പരാതി പറയൂല ട്ടോ

Najeeb Chennamangallur said...

really wonderfull

അനില്‍@ബ്ലോഗ് said...

നന്നായിട്ടുണ്ട്.
പക്ഷെ നോക്കിയിരിക്കെ ചിത്രം മങ്ങുന്നു, ഫൊട്ടൊഷോപ്പില്‍ കയറ്റി ഒന്നു പോളീഷ് ചെയ്യാമായിരുന്നു :)

നരിക്കുന്നൻ said...

മനോഹരമായിരിക്കുന്നു എന്നെഴുതി കുഴഞ്ഞു. പകരം ഒരു വാക്ക്‌ കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ ഫോട്ടോ ഞാനും എടുക്കുന്നു. എന്റെ ഡെസ്ക്ടോപ്പിലും കിടക്കട്ടേ മനോഹരമായ ഈ ചിത്രം.

lakshmy said...

മനോഹരം കിച്ചൂസ് ചിന്നൂസ്

Kichu $ Chinnu | കിച്ചു $ ചിന്നു said...

നജീബ് മാഷെ നന്ദി
നരിക്കുന്നാ നന്ദി :)
ലക്ഷ്മിയേച്ചി നന്ദി :)
അനിലേട്ടാ, ഈ ചിത്രത്തില്‍ ആ മരത്തിന്റെ ഇലകളുടെ കളര്‍ അതേ പോലെത്തന്നെ ഇരിക്കട്ടെ എന്നു കരുതി ഞാന്‍ പോസ്റ്റ് പ്രോസസിംഗ് ഒന്നും ചെയ്തിട്ടില്ല, ഫോട്ടോ അതേ പോലെ എടുത്ത് കമ്പ്രെസ്സ് ചെയ്ത് 1024*768 ആക്കി വാട്ടര്‍മാര്‍ക്കും ആഡ് ചെയ്തിട്ടതേ ഉള്ളൂ.
സാധാരണ അല്‍പ്പം കോണ്ട്രാസ്റ്റ് കൂട്ടാറുണ്ട്, ഇത്തവണ അതു വേണ്ടെന്ന് വച്ചു.

Sekhar said...

Nice memories to be recalled ;)

തോന്ന്യാസി said...

ഉള്ള കാര്യം പറയാല്ലോ.....പടമെനിക്കിഷ്ടായി......

അതോണ്ട് ചോയ്ക്കാനും പറയാനും ഒന്നും നിന്നില്ല
പടം ഞാനെടുത്തു.......

നന്ദകുമാര്‍ said...

നന്നായിരിക്കുന്നു.. നല്ല ചിത്രം. (ഞാനെടുക്കുന്നതു കൊണ്ട് കുഴപ്പമില്ല ല്ലേ ണ്ടോ? ല്യാന്നോ? :)


നന്ദന്‍/നന്ദപര്‍വ്വം

കുമാരന്‍ said...

kollalo picture

അരുണ്‍ കായംകുളം said...

പടം കൊള്ളാം എന്നു മാത്രം പറഞ്ഞ് ഞാന്‍ നിര്‍ത്തുന്നില്ല.പടം എടുത്ത ആളിന്‍റെ കഴിവ് കൊള്ളാം.

jayarajmurukkumpuzha said...

bestwishes

കുറ്റ്യാടിക്കാരന്‍ said...

Nice!

അപ്പു said...

ഫ്രെയിം നന്നായിട്ടുണ്ട്. എന്റെ മോനിറ്ററില്‍ കുറച്ച് ഓവര്‍ എക്സ്പ്പോസ്ഡ് ആയിതോന്നുന്നു. അതെന്തേ അങ്ങനെ? മാട്രിക്സ് മീറ്ററിംഗിനു പകരം സെന്റര്‍ വെയ്റ്റഡ് മീറ്ററിംഗ് പരീക്ഷിക്കാമായിരുന്നില്ലേ?

തലക്കെട്ട് ചിത്രം അത്യുഗ്രന്‍. ഇതിനുമുമ്പ് ഉണ്ടായിരുന്ന ചിത്രത്തേക്കാള്‍ വളരെ വാചാലമായൊരുതലക്കെട്ടു തന്നെ ഇത് !!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഫോട്ടോ എടുത്തത് അത്ര ശര്യായില്ലെന്നു തോന്നുന്നു.

:)

PJ said...

Beuatiful tree, I don't know what it is but it's lovely against the sky.

പൈങ്ങോടന്‍ said...

ഇതും നല്ലൊരു ആ‍ങ്കിള്‍ തന്നെ
പിന്നെ പുതിയ തലക്കെട്ട് പടവും ഉഷാര്‍

Kichu $ Chinnu | കിച്ചു $ ചിന്നു said...

ശേഖറേട്ടാ നന്ദി :)
തോന്ന്യാസേ ഇറ്റ്സ് ഓകെ :) പിന്നെ എടപ്പാളാണോ വീട് എന്ന് ചോദിച്ചതിന്‍ ഇതു വരെ മറുപടി കണ്ടില്ല.
നന്ദേട്ടാ നന്ദി :) കുഴപ്പല്യാന്നേ..
അരുണ്‍ നന്ദി:)
അപ്പ്വേട്ടാ, ഈ ഫോട്ടോ ഞാന്‍ എനിക്ക് സ്വന്തമായൊരു ക്യാമറ കിട്ടുന്നേന്റെ മുമ്പെ എടുത്തതാണ്‍. ഭൂതത്താന്‍ കെട്ടിലേയ്ക്കൊപ്പമുണ്ടായിരുന്ന ഒരേട്ടന്റെ ക്യാമറയില്‍. അന്നെനിക്ക് മീറ്ററിങ്ങ് പോയിട്ട് അപ്പേര്‍ച്ചര്‍ എന്താണെന്ന് തന്നെ അറിയില്ല, ഇത് ഓട്ടോ മോഡിലിട്ടെടുത്തതാ. ഇപ്പോഴും ഫുള്‍ ടെക്നിക്കാലിറ്റീസൊന്നും വലിയ പിടിയില്ല ട്ടോ. മീറ്ററിങ്ങ് മോഡ് എങ്ങനെയാ മാറ്റണേന്ന് ക്യാമറയുടെ മാന്വലില്‍ നോക്കി പഠിക്കണം. ഇതു വരെ ശ്രമിച്ച് നോക്കീട്ടില്ല. എന്തായാലും അപ്പ്വേട്ടന്റെ ഈ കമന്റ് കാരണം പുതിയൊരു കാര്യം കൂടി പഠിക്കാന്‍ പറ്റി.
നന്ദി അപ്പ്വേട്ടാ. ഇനിയും ഇത് പോലുള്ള പിഴവുകള്‍ കാണിച്ച് തരിക.

തലക്കെട്ടിഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.. :)
പ്രിയേച്ചി, സത്യസന്ദ്ധ മായി തോന്നിയത് പറഞ്ഞതിന്‍ നന്ദി.. ഇനിയും നന്നാക്കാന്‍ ശ്രമിക്കാം..
പൈങ്ങോടന്‍സ് നന്ദി :)
PJ thanks a lot :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ജയരാജ് നന്ദി
കുറ്റ്യാടിക്കാരാ നന്ദി :)
നേരത്തെ വിട്ടു പോയതിനൊരു സോറി

തോന്ന്യാസി said...

മറുപടി ഞാനവിടത്തന്നെ ഇട്ടിരുന്നു,

എടപ്പാളല്ല, പെരിന്തല്‍മണ്ണയിലാണ്....

അവിടെം ഒരു ദുബായ്‌പടിയുണ്ട്, പിന്നെ എന്റെ വീട് ദുബായ്‌പടിയിലല്ല, അവിടെ നിന്നും അല്‍‌പം മാറി പാണമ്പിയിലാണ്

BS Madai said...

super picture...മുഴുവന്‍ സൌന്ദര്യവും വരുന്ന രീതിയില്‍ പകര്‍ത്തിയിരിക്കുന്നു. വളരെ നന്നായിട്ടുണ്ട് - അഭിനന്ദനങള്‍..

John said...

Great shot!

പാഞ്ചാലി :: Panchali said...

:)

ഹരീഷ് തൊടുപുഴ said...

abhinandanangal....

Kichu $ Chinnu | കിച്ചു $ ചിന്നു said...

തോന്ന്യാസി ഇപ്പൊ മനസ്സിലായി. ഈ ദുബായ് പടി വേറെയുമുണ്ടാവും എന്ന് ഞാന്‍ തീരെ വിചാരിച്ചില്ല.
മാടായി നന്ദി :)
പാഞ്ചാലിച്ചേച്ചി, ഹരീഷ് നന്ദി :)
John thanks :)

എസ്.എസ്.സി said...

:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ചിത്രങ്ങള്‍ നന്നായി. പിന്നെ എന്തേ നീലാമ്പരിയുടെ ആ തലക്കെട്ട് ചിത്രത്തിലൊരു മാറ്റം? പുത്യേത് ഒട്ടും മോശല്ല്യാ... പിന്നെ പറയാന്‍ മറന്ന ഒരു കാര്യണ്ട്, കുളത്തില്‍ കല്ലിടാന്‍ ഒരിക്കല്‍ നീലാമ്പരി യെ ഞാനൊന്നുപയോഗിച്ചിരുന്നു, പറയാന്‍ മറന്നതാണ്. ക്ഷമിക്കുമല്ലോ...

Kichu $ Chinnu | കിച്ചു $ ചിന്നു said...

എസ് എസ് സി :)
കുളത്തില്‍ കല്ലിട്ട കൂട്ടുകാരാ... ഞാന്‍ ആ പോസ്റ്റ് ഇപ്പൊ തപ്പി കണ്ടുപിടിച്ചു. പക്ഷേ ഫോട്ടോ ബ്ലോഗിനുദാഹരണായി എന്റെ ഈ ബ്ലോഗിനെയൊക്കെ പറഞ്ഞാല്‍ ആരറിയാന്‍..! :)തുളസീടെം ശ്രീലാലിന്റെം എന്നോ സപ്തന്റേം അപ്പൂന്റേം എന്നോ എന്നൊക്കെ പറഞ്ഞാ മതിയാരുന്നു ...
തലക്കെട്ട് ചിത്രം മാറ്റിയത് ചില സുഹൃത്തുക്കളെ മാനിച്ചാണ്. കമന്റാറില്ലെങ്കിലും മെയില്‍ വഴി ഇടയ്ക്കിടെ അഭിപ്രാ‍യമറിയിക്കുന്ന ചിലര്‍.. പഴയ ക്യാപ്ഷന്‍ ഫോട്ടോ ഡെസ്ക്റ്റോപ് മൊത്തം നിറഞ്ഞ് നില്‍ക്കുന്നതൊരഭംഗിയാണെന്ന് പറഞ്ഞു. ശരിയാണെന്നെനിക്കും തോന്നാറുണ്ടെങ്കിലും പുതിയൊരേണ്ണം ഇടാന്‍ മടിയായിട്ടിരിക്കുകയായിരുന്നു. പിന്നെ രണ്ട് ദിവസം മുമ്പെ പികാസ വച്ചൊരെണ്ണം തട്ടിക്കൂട്ടി

Anonymous said...

Fantastic colours!

fishing guy said...

Kichu: What a beautiful shot of the sky through the trees.

Luiz Ramos said...

Beautiful tree and flowers.

Kichu $ Chinnu | കിച്ചു $ ചിന്നു said...

Ferreira-Pinto thanks
Fishing guy thanks :)
Luiz Ramos .. thanks, those are not flowers .. those are the leaves

ശ്രീ said...

കൊള്ളാമല്ലോ

ഷിജു | the-friend said...

സൂപ്പര്‍ ഓരൊ ചിത്രങ്ങളും അതി മനോഹരം.....

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

Rahul said...

Nice !!

monsoon-dreams said...

is that gulmohar?sorry for not being regular at the blogworld.my new job is in a faraway place,i travel 8 hours a day and net hasnt been connected to my laptop yet.hope to be regular soooon,once i find a place to stay.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ശ്രീ ,, നന്ദി :) കുറേ ദിവസമായി കാണാനില്ലായിരുന്നല്ലോ, ലീവില്‍ പോയിരുന്നൊ?
ഷിജു നന്ദി:)
രാഹുലേട്ടാ നന്ദി :)
മണ്‍സൂണ്‍ ദ്രീംസ് നന്ദി :)

pts said...

വളരെ നന്നായിരിക്കുന്നു!

ഗീതാഗീതികള്‍ said...

ചുവന്ന ഇലകളുള്ള ഈ മരം കൊള്ളാം. ചേലയെ പറ്റി ഒരു പോസ്റ്റ് ഇടുമോ? ചേര് കാന്താരിയുടെ പോസ്റ്റില്‍ വായിച്ചു.

OAB said...

ഇനി ഞാൻ ഭൂതത്താൻ കെട്ടിലേക്കില്ല. അവിടെയുള്ള ഏറ്റവും നല്ലകാഴ്ച താങ്കൽ പകറ്തിയതിനാൽ ഇനി എന്ത് കണ്ടാലു ഒരു രസവും തോന്നില്ല.

കിച്ചു & ചിന്നുവിനും നന്ദി അറിയിച്ചു കൊണ്ട്

ഒഎബി.

Kichu $ Chinnu | കിച്ചു $ ചിന്നു said...

പിടിയെസ്, നന്ദി :)
ഗീത ടീച്ചറേ നന്ദി :) ചേലയെപ്പറ്റി ആധികാരികമായി പറയാനൊന്നും ഞാനാളല്ല, ചേലയുടെ ചിത്രങ്ങളൊന്നും കയ്യിലില്ല, സത്യത്തില്‍ ഈ യാത്രയിലും എനിക്കു സ്വന്തമായി ക്യാമറ ഉണ്ടായിരുന്നില്ല, ഇടയ്ക്കൊക്കെ ഒരു സുഹൃത്തിന്റെ ക്യാമറ വാങ്ങിച്ച് നാല് ക്ലിക്കി എന്ന് മാത്രം. ഇനിയൊരവസരം കിട്ടിയാല്‍ ചേലയപ്പറ്റി ഒരു പോസ്റ്റിടാന്‍ ശ്രമികാം.
ഓയേബി, ഭൂതത്താന്‍ കെട്ടില്‍ ഇതിലും സുന്ദരന്‍ കാഴ്ചകളൊരുപാടുണ്ട്...

Maddy said...

Awesome!Beautiful!! I lost adjectives!!! Came thro another common blogger's page. Good to know your work and you guys too

'കല്യാണി' said...

kichus...chinnus.....nice photos ..."bhuthathhan kettil"poyllengilum ellam neril kandathupolundu.nanmakal nerunnu.

Bindhu Unny said...

ആരണ്യകം മനോഹരം, കിച്ചു $ ചിന്നു. :-)

Kichu $ Chinnu | കിച്ചു $ ചിന്നു said...

കല്യാണിച്ചേച്ചി,ബിന്ദുച്ചേച്ചി നന്ദി :)
Maddy Thanks :)

പിരിക്കുട്ടി said...

kollallo

Kichu $ Chinnu | കിച്ചു $ ചിന്നു said...

പിരിക്കുട്ടി നന്ദി :)