Monday, August 18, 2008

സ്വാതന്ത്ര്യം



"തയ്യല്‍ക്കാരനോട് ശിഷ്യന്‍ ചോദിച്ചു:
ഗുരോ സ്വാതന്ത്ര്യം എന്ത്?
..............................................
വിശക്കുന്നവനു ഭക്ഷണവും
ദാഹിക്കുന്നവനു വെള്ളവും
തണുക്കുന്നവനു പുതപ്പും
തളരുന്നവന് കിടപ്പും
സ്വാതന്ത്ര്യമല്ലോ
...............................
എന്നാല്‍ തുന്നാത്തവന്റെ കിനാക്കാഴ്ച കെടും
തുന്നല്‍ സൂചിയുടെ കൂര്‍ത്ത വെളിവില്‍
സ്വാതന്ത്ര്യം ഉണ്ട്
അതു വിതച്ചവന് മാത്രമുള്ള വിളവ്
വിയര്‍ത്തവന് മാത്രമുള്ള അപ്പം
തുന്നിയവന് മാത്രമുള്ള കുപ്പായം "
( സ്വാതന്ത്ര്യം ) ------------------------------------------------------------------------------ - (ബാലചന്ദ്രന്‍ ചുള്ളിക്കാട് )

അല്‍പ്പം വൈകിയെങ്കിലും എല്ലാവര്‍ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍..!!!
** ഹൈദ്രാബാദ് മെക്കാ മസ്ജിദില്‍ നിന്നെടുത്ത ചിത്രങ്ങള്‍

35 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

അല്‍പ്പം കളറ് കേറ്റിയിട്ടുണ്ട്.. ഒരു പരീക്ഷണമാണ്‍...ക്ഷമിക്കുമല്ലോ....
എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.

----
സാലര്‍ ജങ് മ്യൂസിയത്തില്‍ ഒരു ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സ്പെഷ്യല്‍ ഗ്യാലറിയുണ്ട്.... അവിടെ ഫ്രയിം ചെയ്തു വച്ചിരിക്കുന്ന മുംബൈ ക്രോണിക്കിളിന്റെ ഫ്രണ്ട് പേജില്‍ ഇങനെ വായിക്കാം
"2 lakh people breaks the salt law !"
രണ്ട് ദിവസം മുമ്പെ അവിടെ പോയി അത് കണ്ട്പ്പോളാണ്‍ എന്തായാലും ഒരു സ്വാതന്ത്ര്യദിനപ്പോസ്റ്റിടണം എന്ന് വിചാരിച്ചത്.

The Common Man | പ്രാരബ്ധം said...

നന്നായിട്ടുണ്ട്‌.

Areekkodan | അരീക്കോടന്‍ said...

സ്വാതന്ത്ര്യ ദിനാശംസകള്‍.

ശ്രീ said...

കൊള്ളാം, നന്നായിട്ടുണ്ട്

Rare Rose said...

പരീക്ഷണം എനിക്കിഷ്ടായി ട്ടോ....ചിറകടിച്ചു പറക്കുന്നതിന്റെ ആഹ്ലാദത്തിലൂടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരോര്‍മ്മപ്പെടുത്തല്‍..വൈകിയെങ്കിലും എന്റെ വകേം തിരിച്ചങ്ങോട്ടും സ്വാതന്ത്ര്യ ദിനാശംസകള്‍...:)

Tomz said...

കിച്ചു ചിന്നു ..അടി പൊളി ആയിട്ടുന്ട്ട് കേട്ടോ..നല്ല കളര് നല്ല സീന്..ചാര്മിനാര് ആണ് എന്നാണ് ഞാന് വിചാരിച്ചത്..

Sekhar said...

Nice shots.
The combination of red, orange, & black looks great in these photos :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

കോമണ്മാന്‍, ജോസേ നന്ദി :)
അരീക്കോടന്‍ നന്ദി :)
ശ്രീ നന്ദി :)
റെയര്‍ റോസ് നന്ദി ... പരീക്ഷണം ഇഷ്ടായി എന്നറിഞതില്‍ സന്തോഷം.. കളര്‍ ഒരല്‍പ്പം കൂടിപ്പോയോ എന്നെനിക്കൊരു സംശയം തോന്നിയിരുന്നു... :)
ടോംസ് നന്ദി
ശേഖറേട്ടാ... നന്ദി.. ഇത്തിരി മിഡ്റ്റോണ്‍ അഡ്ജസ്റ്റ്മെന്റ്സ് നടത്തിയിട്ടുണ്ട്.. അല്‍പ്പം ഹ്യൂ ഷിഫ്റ്റും ...! മൈക്രോസോഫ്റ്റ് പിക്ചര്‍ വ്യൂവര്‍ വച്ച് വെറുതെ പരീക്ഷണം നടത്തിയതാ

ജിജ സുബ്രഹ്മണ്യൻ said...

പരൂക്ഷണം കൊള്ളാം.പക്ഷേ അലപം കളറ് കൂടിയോ എന്നൊരു സംശയം.കണ്ണ് മഞ്ഞളിക്കുന്നു..വെറും ഒരു സംശയമാണേ..
സ്വാതന്ത്ര്യ ദിനാശംസകള്‍!

OAB/ഒഎബി said...

ആശംസകള്‍ തിരിച്ചും.

Kichu $ Chinnu | കിച്ചു $ ചിന്നു said...

കാന്താരിച്ചേച്ചി, കളര്‍ അല്‍പ്പം കൂടിയോ എന്നെനിക്കും ഒരു തോന്നലുണ്ടായിരുന്നു, പിന്നെ സ്വാതന്ത്ര്യ ദിനമല്ലേ, ഒരല്‍പ്പം കളര്‍ഫുള്ളായലും കുഴപ്പമില്ല എന്നു കരുതി :)..
എന്നാലും രണ്ടാമത്തെ ചിത്രം ഞാന്‍ കുളമാക്കി എന്നാണെന്റെയും ഒരു തോന്നല്‍, അത് സത്യത്തില്‍ ഒരു ഭാഗ്യത്തിന്‍ കിട്ടിയ ഷോട്ടായിരുന്നു.. കണ്ടാല്‍ ഒരേ പ്രാവ് തന്നെ മൂന്ന് വ്യത്യസ്ത ടൈം ഫ്രേമില്‍ ഉള്ളത് പോലെ ഇല്ലെ? .. പക്ഷെ കളര്‍ കയറ്റിയപ്പോ സത്യത്തില്‍ അതിന്റെ ഭംഗി ഇത്തിരി കുറഞ്ഞു... എന്തായാലും അഭിപ്രായം പറഞ്ഞതിന്‍ നന്ദി... നിങ്ങളെപ്പോലുള്ളവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാലേ എനിക്ക് അടുത്ത തവണയെങ്കിലും അതൊക്കെ ശരിയാക്കാന്‍ പറ്റൂ....

ഓയെബി... നന്ദി :)

siva // ശിവ said...

നിറങ്ങളുടെ ഈ ചിത്രങ്ങള്‍ നന്നായി...

പൈങ്ങോടന്‍ said...

ചിത്രങ്ങള്‍ നന്നായിരിക്കുന്നു.പക്ഷേ
രണ്ടാമത്തെ ചിത്രം അത്ര നന്നായില്ല

പൈങ്ങോടന്‍ said...
This comment has been removed by the author.
Sujata said...

Very Creative...thanks for visiting my blog...

Kichu $ Chinnu | കിച്ചു $ ചിന്നു said...

ശിവ നന്ദി...
പൈങ്ങോടാ.. നന്ദി.. രണ്ടാമത്തെ ചിത്രം അത്ര ശരിയായില്ല എന്നെനിക്കും തോന്നിയതാണ്‍, പക്ഷെ, അത്ര അടുത്ത് നിന്നും ആ പ്രാവിനെ കിട്ടുകയും, മൂന്ന് പ്രാവുകള്‍ ഒരു പ്രത്യേക പാറ്റേണില്‍ വന്ന്, ഒരേ പ്രാവ് തന്നെ മൂന്ന് വ്യത്യസ്ത ടൈംഫ്രൈമുകളില്‍ ഉള്ളത് പോലെ നിന്നത് കണ്ടപ്പോ അതിടാതിരിക്കാനും തോന്നിയില്ല....
സുജാത നന്ദി...

Rahul said...
This comment has been removed by the author.
Rahul said...

U v improved a lot in composition ! But i v a different opinion in post processing...All the images look a bit over saturated... In fact the second image is destroyed due to PostProcessing, though its one of bests in composition!

Keep on clicking and sharing !
Regds
Rahul

Kichu $ Chinnu | കിച്ചു $ ചിന്നു said...

Thanks a lot Rahuletta, it is a pleasure to hear a complement from you. That post processing oversaturation was infact intentional, since i wanted to give a different mood to the fotos, but as you said the 2nd foto is simply spoilt, i too felt the same, but still i felt it was a good composition which made me post it.

I dont have any photo editing software, and the only one i am using is microsoft picture editor, in which i gave some hue shift and midtone frequency adjust to make the colours look like this.

Please let me know if you have any suggestions

ബൈജു (Baiju) said...

നല്ല ചിത്രങ്ങള്‍, സ്വാതന്ത്ര്യദിനപ്പോസ്റ്റല്ലേ കളറല്‍പം കൂടിത്തന്നെയിരിക്കട്ടെ.

pts said...

നന്നായിട്ടുണ്ട്‌.

Anonymous said...

കളറ് അല്‍പ്പം കുറയ്ക്കാമായിരുന്നു....

Kichu $ Chinnu | കിച്ചു $ ചിന്നു said...

ബൈജു നന്ദി... :) എന്നെ ആക്കിയതല്ലല്ലോ ലെ?
പിടിയെസ് നന്ദി.. താങ്കളില്‍ നിന്ന് ഞാന്‍ സജഷന്‍സും പ്രതീക്ഷിക്കുന്നു. എന്റെ ചിത്രമെടുപ്പില്‍ പറ്റിയിട്ടുള്ള പിഴവുകളും, ഒന്നു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്ന് കാര്യങ്ങളുമൊക്കെ ചൂണ്ടിക്കാണിച്ചാല്‍ വളരെ ഉപകാരമായിരുന്നു. 4 മാസം മാത്രം ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള പരിമിതമായ അറിവേ എനിക്കുള്ളു, ചേട്ടനേയും രാഹുലേട്ടനേയും പോലുള്ളവര്‍ തരുന്ന സജഷന്‍സ് എനിക്ക് ഉപകാരപ്രദമാവും.
ജംഷീര്‍, നന്ദി :)

nandakumar said...

ചിത്രങ്ങള്‍ നന്നായി. അവസാനത്തത് നല്ല ഇഷ്ടായി.
പിന്നെ, കളര്‍ എന്തിനാണാവോ ഇത്രക്കും?? ഭയങ്കര കളറല്ല, അതിഭയങ്കര കളര്‍. (കൂടെ കൂടെ എടുത്തുവരുമ്പോള്‍ കിച്ചൂന് മനസ്സിലാകും..അതോണ്ട് ഇപ്പോ സാരല്യ) :)
തുടരുക

നന്ദപര്‍വ്വം-

നരിക്കുന്നൻ said...

ചിത്രങ്ങള്‍ വളരെ ഇഷ്ടമായി.

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്ദകുമാര്‍, നന്ദി.. ഇനി പോസ്റ്റ്പ്രോസസ്സിംഗ്‌ അധികം ഇല്ലാതെ ശ്രമിച്ചോളാം... ഇത്തവണ വെറുതെ ഒരു പരീക്ഷണം നടത്തിയതാ....
നരിക്കുന്നാ നന്ദി

This Is My Blog - fishing guy said...

Kichu: Those are wonderful captures of the birds in the sky. you captured them wonderfully.

Kichu $ Chinnu | കിച്ചു $ ചിന്നു said...

fishing guy .. thanks :)

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!

Kichu $ Chinnu | കിച്ചു $ ചിന്നു said...

മുല്ലപ്പൂവേ, നന്ദി :)

ഷിജു said...

ഇപ്പോഴാണ് താങ്കളുടെ പോസ്റ്റ് ശ്രദ്ധയീല്‍ പെട്ടത്.ഓരോ ഫോട്ടോയൂം സൂപ്പര്‍ബ്.....

Dewdrops said...

പോസ്റ്റുകള്‍ നന്നാവുന്നുണ്ട്.
ഇനിയും എഴുതണം,പിന്നെ ഞാന്‍ ഈ രംഗത്ത് പുതിയതാണ്.എന്റെ ബ്ലോഗും ഒന്നു സന്ദര്‍ശിച്ച് നോക്കണം.

എന്ന് കുഞ്ഞിമണി.

Kichu $ Chinnu | കിച്ചു $ ചിന്നു said...

സ്നേഹിതാ നന്ദി :)
കുഞ്ഞിമണി നന്ദി :)

Here, There, Elsewhere... and more said...

Stunning photos - truly magical - J'ADORE..:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

here,there,elsewhere .. thanks :)