Friday, August 1, 2008

ഇന്നലെ ചെയ്തോരബദ്ധം......?


പണ്ട്‌ പണ്ട്‌ നടന്ന ഒരു കഥയാണുട്ടോ................ പണ്ട്ച്ചാലേതാണ്ടൊരു പതിനഞ്ച്‌ കൊല്ലം മുമ്പെ... ഒരു വേനലവധിക്കാലത്ത്‌ ..................................................
അന്നൊക്കെ വേനലവധിച്ചാല്‍ അഘോഷാണ്‌..രാവിലെ കളിക്കാനിറങ്ങിയാപ്പിന്നെ ഇരുട്ടു വീണാലേ കൂടണയൂ, തോന്ന്യൊറമ്പില്‍ പൂരം മണുങ്ങത്താട്ട്‌ വേല തുടങ്ങിയ ദിവസങ്ങളിലാ‍ച്ചാല്‍ രാത്രി നാടകം കഴിഞ്ഞിട്ട്‌ കയറിയാലും മതി..അതായത്‌ രാത്രിഒരു രണ്ട്‌ മണി ഒക്കെ ആവും.. ജീവിതം സ്വച്ഛം സുന്ദരം !

അന്നത്തെ പ്രധാന വിനോദങ്ങളിലൊന്നായിരുന്നു തുമ്പിവേട്ട.. ഏറ്റവും വലുതും നല്ല ഉയരത്തില്‍ പറക്കുന്നതുമായ ആനത്തുമ്പി , അത്ര വലുപ്പമില്ലെങ്കിലും ചെമ്പന്‍ നിറത്തില്‍ ഒന്നു കൂടി സുന്ദരനായ ഓണത്തുമ്പി, കുറച്ചു കൂടി വലുപ്പം കുറഞ്ഞ കറുത്ത ചിറകുകളോട്‌ കൂടിയ തുമ്പി, അതേ വലുപ്പത്തില്‍ ചാര നിറമുള്ള ചിറകുകളൂള്ള മറ്റൊരു തുമ്പി, ഇവരിലും വളരെ മെലിഞ്ഞ്‌ നീലത്തലയും പച്ച ഉടലുമുള്ള സുന്ദരന്‍ തുമ്പി, ഇവരുടെ ഒന്നും നാലിലൊന്നു പോലുമില്ലാത്ത കുഞ്ഞന്‍മാരായ ചെമ്പന്‍ തുമ്പിയും നീലത്തുമ്പിയും ഇവരൊക്ക്യായിരുന്നു ഞങ്ങടെ ഇരകള്‍..

അങ്ങനെ ഒരു അവധിക്കാലത്ത്‌ രാവിലെ എണീറ്റ്‌ പല്ലുതേച്ചെന്നൊന്ന്‌ വരുത്തി പറമ്പില്‍ നടക്കാനിറങ്ങിയതായിരുന്നു ഞങ്ങള്‍..

"അല്ല, കിച്ച്വോ, നമ്മളീ വല്യതുമ്പീനെ ആനത്തുമ്പീന്നല്ലേ വിളിക്ക്യ, അപ്പൊ ദാ ഈ തുമ്പീടെ പേരെന്താ? " അനുവിന്റെയാണ്‌ ചോദ്യം... കറുത്ത ചിറകുള്ള തുമ്പിയെ ചൂണ്ടിക്കൊണ്ട്‌...

ശ്ശെടാ ഭയങ്കരാ! ഞാനിതു വരെ അങ്ങനെ ആലോചിച്ചിട്ട്‌ പോലുമില്ലാത്ത കാര്യം... അറിയില്ലാന്ന്‌ പറയാന്‍ തോന്നുന്നുമില്ല...

കയ്യില്‍ ധാരാളമായിരിക്കുന്ന ബുദ്ധിയില്‍ അല്‍പ്പം പ്രയോഗിക്കാന്‍ തന്നെ തീരുമാനിച്ചു... ആന, ആനയുടേ അത്ര വലുപ്പമില്ല... എന്നാല്‍ തീരെ ചെറുതുമല്ല.. പുലി!!! അതു തന്നെ!! കിട്ടിപ്പോയി...
"അതാണ്‌ പുലിത്തുമ്പി.. !''
"അപ്പൊ ദാ ഇതിന്റെയോ'" ഇത്തവണ ഹരീഷിന്റെയാണ്‌ ചോദ്യം..... ചാരച്ചിറകുള്ള തുമ്പിയുടെ പേരാണ്‌ പ്രശ്നക്കാരന്‍..
ഹമ്പട.... ആനയോളം വലുപ്പമില്ല.. എന്നാലേതാണ്ട്‌ പുലിയുടെ വലുപ്പമുള്ള ഒരു ജീവി... തല പുകയുന്നുണ്ടോ?...ഊം.. ഏയ്‌.. നിസ്സാരം....
"ഇത്‌ കാണ്ടാമൃഗത്തുമ്പി ..! "(ഭാഗ്യം! ഹിപ്പൊപ്പൊട്ടാമസ് എന്ന പേരപ്പോ ഓര്‍മ വരാഞ്ഞത്‌! )

പിന്നെയും ഒരുപാട്‌ വേനലവധിക്കാലങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ കടന്നു പോയി.. ബാല്യം വിട്ട്‌ കൌമാരത്തിലെത്തിയ ഞങ്ങള്‍ തുമ്പി വേട്ടയും ചട്ടിപ്പന്തും കള്ളനും പോലീസും വിട്ട്‌ ക്രിക്കറ്റും ചൂണ്ടയിടലും നീന്താന്‍ പോക്കുമെല്ലാം വേനലവധിയുടെ പ്രധാന അജണ്ടയിലുള്‍ക്കൊള്ളിച്ച കാലം... അന്നൊരു വൈകുന്നേരം ഞങ്ങള്‍ അനുവിന്റെ വീട്ടിലിരിക്കുകയായിരുന്നു...
"അന്വേട്ടാ, ഈ തുമ്പിടെ പേരെന്താ?".. അജിയുടെ ആണ്‌ ചോദ്യം, അനുവിന്റെ കുഞ്ഞനിയന്‍.
"അതിന്റെ പേരു കാണ്ടാമൃഗ തുമ്പി '"..
കേട്ട്‌ കൊണ്ടിരുന്ന എന്റെ കയ്യ്‌ അറിയാതെ എന്റെ തലയിലേക്ക്‌ പോയി.. മനസ്സിലിരുന്നാരോ ചൊല്ലുന്നുണ്ടായിരുന്നു..
" ഇന്നലെ ചെയ്തോരബദ്ധം.... "


** സംഭവം ഇതു പോസ്റ്റാന്‍ പോകുന്നതിനു മുമ്പ്‌ വെറുതെ 'തുമ്പി' എന്നൊന്നു ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്തതു കൊണ്ടു ഈ തുമ്പികളുടെ പേര്‌ സ്വാമി തുമ്പി എന്നാണെന്നും , കറുപ്പു നിറക്കാരന്‍ ആണും ചാര നിറക്കാരി പെണ്ണും ആണെന്നും വിക്കി പേജില്‍ നിന്നെനിക്ക്‌ മനസ്സിലായി.. ആഷച്ചേച്ചി എടുത്ത പടങ്ങളും ഉണ്ട്‌.... എന്നാലും പുലിത്തുമ്പിയും കാണ്ടാമൃഗത്തുമ്പിയും തന്നെയാണ്‌ കിടിലം!! അല്ലേ ? :-)

54 comments:

Kichu & Chinnu | കിച്ചു & ചിന്നു said...

"ഇന്നലെ ചെയ്തോരബദ്ധം
ഇന്നത്തെ ആചാരമാകാം
നാളത്തെ പോസ്റ്റുമതാകാം "

എന്നാണല്ലോ ശാസ്ത്രം...... :)

ശ്രീ said...

തന്നെ തന്നെ. പുലിത്തുമ്പിയും കണ്ടാമൃഗത്തുമ്പിയും തന്നെ കിടിലന്‍!

അവിടെ വേറെ തരം തുമ്പികള്‍ ഉണ്ടാകാതിരുന്നതു ഭാഗ്യം!!!
;)

ഗോപക്‌ യു ആര്‍ said...

കാണ്ടാമൃഗ തുമ്പി

nannayippoy..

Tomz said...

കിച്ചു ചിന്നു ..സ്വാമിതുമ്പി കലക്കി..

Rare Rose said...

അപ്പോള്‍ തുമ്പികള്‍ക്ക് പേരിടല്‍ സ്വയം നടത്തിയല്ലേ.......പേര്‍ കല‍ക്കന്‍ ട്ടാ..പുലിത്തുമ്പി....ആന തുമ്പി..യഥാര്‍ഥ പേരിനേക്കാള്‍ രസം ണ്ട് കേള്‍ക്കാന്‍.....:)

pts said...

കൊള്ളാം! പിന്നെ ഞാന്‍ പോസ്റ്റു ചെയ്ത 'നീലിമ' കുടജാദ്രിയിലേക്കുള്ള കയറിയിറക്കങള്‍ക്കിടയില്‍ നിന്ന് കിട്ടിയതാണ്. ഞാന്‍ polarizer filter ഉപയോഗിക്കാറുണ്‍ട്.sunsetചെയ്യുംബോള്‍ അതിന്റെ ആവശ്യമില്ല.

OAB said...

ഇവിടെ ഞാന്‍ കാണാത്ത ജീവികളില്‍ ഒരെണ്ണം കൂടി.

സാദിഖ്‌ മുന്നൂര്‌ said...

കൊള്ളാം.

Kichu & Chinnu | കിച്ചു & ചിന്നു said...

ശ്രീ.. നന്ദി...വേറെ തരം തുമ്പികളുണ്ടെങ്കിലും എനിക്ക് പ്രശ്നമില്ല കേട്ടോ, പ്രാണികളെ പറ്റി വല്യ പിടില്യാന്നേള്ളു, വല്യ ജന്തുക്കളുടെ കുറേണ്ണെത്തിന്റെ പേരറിയാര്‍ന്നു.. ;-)
ഗോപക് നന്ദി...
റ്റോംസ്, നന്ദി... :)
റെയര്‍ റോസ്... പേരുകളിഷ്ടപ്പെട്ടല്ലേ... എനിക്കും എന്നെക്കുറിച്ച് ഒരു മതിപ്പൊക്കെ തോന്നി.. :)
പിടിയെസ്, നന്ദി... നീലിമ അതി സുന്ദരമായിരുന്നു, സത്യത്തില്‍ എല്ലാ ചിത്രങ്ങളും ഒരു പെയിന്റിങ്ങ് പോലെ ഉണ്ട്....
ഒയെബി... ഈ തുമ്പികളെ കണ്ടിട്ടില്ലേ? നമ്മുടെ നാട്ടിലൊക്കെ വളരെ സാധാരണ കണ്ട് വരുന്ന ഒരാളാ‍ണ്‍ ഈ തുമ്പി...
സാദിഖ്.. നന്ദി... :)

നചികേതസ്സ് said...

)-

കാന്താരിക്കുട്ടി said...

എന്തു രസമാ ഈ തുമ്പികളെ കാണാന്‍..ചെറുപ്പത്തില്‍ തുമ്പി പിടുത്തം തന്നെ ആയിരുന്നു എന്റെയും ഹോബി..ഇപ്പോള്‍ ആ ഹോബി എന്റെ മക്കള്‍ക്കാണ്..എടുത്താല്‍ പൊങ്ങാത്ത കല്ല് തുമ്പിയെ കൊണ്ട് എടുപ്പിക്കുക..

നല്ല പോട്ടങ്ങള്‍ കേട്ടോ

Najeeb Chennamangallur said...

ജീവിക്കുന്ന ചിത്രമാണിതു. വാകിനേക്കൾ ശക്തം .
നന്നായി കിച്ചു.
എന്റെ പോസ്റ്റിലേക്കു ഒരു കമന്റു കിട്ടി .
ആ ലിങ്ക് കിട്ടുന്നില്ല. ഒന്നു കൂടീ .....
പ്രിയത്തിൽ

ശിവ said...

ഹ ഹ..സോ നൈസ് ചിത്രങ്ങള്‍.....

പുലിത്തുമ്പിയും കാണ്ടാമൃഗത്തുമ്പിയും തന്നെയാണ്‌ സുന്ദരമായ പേരുകള്‍.....

ഞാന്‍ ഇനി ഈ തുമ്പികളെ കാണുമ്പോള്‍ ഈ പേര് പറഞ്ഞേ വിളിക്കുകയുള്ളൂ....

smitha adharsh said...

നല്ല തുമ്പികള്‍..പേരുകളും നന്നായി..ഇഷ്ടപ്പെട്ടു

രസികന്‍ said...

നല്ല ഫോട്ടോസ്

തുമ്പികളുടെ പേരുകളാണു അത്യുഗ്രൻ

ഇനി വല്ല കാട്ടുപോത്ത്, മരമാക്രി തുടങ്ങിയ തുമ്പികളെയും നമുക്കു കണ്ടെത്താം

Kichu & Chinnu said...

നചികേതസ്സ്-- നന്ദി :)
കാന്താരിക്കുട്ടി.. മക്കളിതിനെ ഒക്കെ എന്തു പേരാ വിളിക്കുന്നതു? :) നന്ദി
നജീബ്മാഷെ, നന്ദി... പിന്നെ ഞാന്‍ വച്ച ലിങ്ക് ഒരു പുസ്തകത്തിനെപ്പറ്റിയയിരുന്നു, "ജീവിതമെന്ന അത്ഭുതം"ഡോക്ടര്‍ വി.പി.ഗംഗാധരന്റെ അനുഭവക്കുറിപ്പുകള്‍ , കെ. എസ്. അനിയന്‍ എഴുതിയവ. ഡി.സി.ബുക്സ് ആണ്‍ പ്രകാശനം.
ശിവ നന്ദി.... :) ആ പേരുകള്‍ വിളിക്കണോ, അതിത്തിരി കടന്ന കൈയ്യല്ലേ?
സ്മിതേച്ചി, നന്ദി...
രസികാ നന്ദി...

Sekhar said...

...those innocent childhood days. thanks for reminding :)

Reflections said...

നന്നായിരിക്കുന്നു... പിന്നെ, വി.പി ഗംഗാധരന്‍ ഒരു രണ്ടുമാസം മുന്നെ ഓഫീസില്‍ വന്നിരുന്നൂട്ടോ...

കുറ്റ്യാടിക്കാരന്‍ said...

ആക്ച്വലി, കണ്ടാമൃഗത്തുമ്പി എന്ന്‍ പറഞ്ഞത് തെറ്റാണ്. അതിന്റെ ശരിയായ പേര് പോലീസ്പൊക്കന്‍ എന്നാണ്, ഞങ്ങളുടെ നാട്ടില്‍...

കുഞ്ഞന്‍ said...

മാഷെ..

ആ‍ദ്യം തന്നെ ഒരു ക്ഷമാപണം..ഈ തുമ്പികളെ ഞാന്‍ കട്ടെടുത്തു..!

കുഞ്ഞുനാളില്‍ തുമ്പികളെപ്പിടിച്ച് അതിന്റെ വാലില്‍ വാഴനാരൊ അല്ലെങ്കില്‍ നൂലൊ കെട്ടി പറപ്പിക്കുന്നത് ഒരു വിനോദമായിരുന്നു. ഇപ്പോള്‍ ഏതെങ്കിലും കുട്ടികള്‍ ചെയ്യുന്നതു കാണുമ്പോള്‍ അവരെ നിരുത്സാഹപ്പെടുത്തും.

അപ്പോള്‍ കണ്ടാമൃഗത്തുമ്പിയുടെ പേറ്റന്റ് മാഷിന് തന്നെ..

പടം‌സ് അസ്സല്‍..രണ്ടാമത്തെ പടം കൂടുതല്‍ മിഴിവ്.

Typist | എഴുത്തുകാരി said...

പേരറിയാത്ത തുമ്പികള്‍ ഒരുപാടുണ്ടിവിടെ. ഒന്നു സഹായിക്കണല്ലോ!.

Kichu & Chinnu | കിച്ചു & ചിന്നു said...

ശേഖറേട്ടാ.. നന്ദി.. :)
റിഫ്ലെക്ഷന്‍സ് നന്ദി...
കുറ്റ്യാടിക്കാരാ, അതിന്റെ ചിറകിന്‍ പോലീസ് യൂണിഫോമിന്റെ കളറിനോട് സാമ്യമുള്ള കളര്‍ ഉള്ളത് കൊണ്ട് എന്നെപ്പോലെ ആരേലും ഇട്ട പേരാവും പോലീസ്പോക്കന്‍ എന്ന്.
കുഞ്ഞാ നന്ദി.. കുട്ടിക്കാലത്ത് ഈ പരിപാടികളൊക്കെ ഞാനും ചെയ്തിട്ടുണ്ട്... പക്ഷെ വാല്‍ മുറിഞ്ഞു പോന്നതു കണ്ടതോടെ നിര്‍ത്തി, പിന്നെ പിടിച്ചിട്ട് ചത്ത ഉറുംബിനെ തീറ്റിച്ച് പറത്തി വിടുന്നതായിരുന്നു ഹോബി.
എഴുത്തുകാരിച്ചേച്ചി, ഏറ്റു! എത്ര പേര്‍ വേണംന്ന് പറഞാല്‍ മതി... എന്റേല്‍ ഇനീം സ്റ്റോക്ക് ഉണ്ട്

Rahul said...

Nice...!!
Regds
Rahul

Kichu & Chinnu | കിച്ചു & ചിന്നു said...

രാഹുലേട്ടാ.. നന്ദി :)

OAB said...

ഇവിടെ എന്നു വച്ചാല്‍, ജിദ്ദയില്‍.

സതീഷ് said...

ആ കറുത്ത തുമ്പിയുടെ ചിത്രം നന്നായിട്ടുണ്ട്... മറ്റേതും കൊള്ളാം

പ്രയാസി said...

:)
കൊള്ളാം നല്ല ചിത്രങ്ങള്‍..
ഇന്നും പോരട്ടെ..

ലതി said...

ഓണമടുത്തപ്പോള്‍ ഈ അബദ്ധത്തിനു
(ചിത്രങ്ങള്‍ക്കും) വലിയ പ്രസക്തിയുണ്ടേ...
നന്ദി.

PIN said...

നന്നായിരിക്കുന്നു.
ആശംസകൾ...

ഒരു സ്നേഹിതന്‍ said...

" ഇന്നലെ ചെയ്തോരബദ്ധം.... "

കൈലുള്ള മൃഗങ്ങളെ പേരെല്ലാം തീരുന്നതിനു മുമ്പ് അവിടുന്ന് പോന്നത് നന്നായി...

Kichu & Chinnu | കിച്ചു & ചിന്നു said...

ഒയെബ്ബി, ഇപ്പൊ മനസ്സിലായി.. ഞാനും വിചാരിച്ചു ഈ തുമ്പികളെ കാണാതിരിക്കാന്‍ ഒരു വഴിയുമില്ലല്ലൊ എന്ന്...
സതീഷ് നന്ദി...
പ്രയാസി... നന്ദി.. ഇനിയും ഇടാം.. :)
ലതി... നന്ദി.. പിന്നെ ഓണത്തിന്‍ വേറൊരു പടം മാറ്റി വച്ചിട്ടുണ്ട്.. :) ഇതിനെക്കാള്‍ പ്രസക്തി അതിനുണ്ട് എന്ന് തോന്നുന്നു.. സസ്പെന്‍സ് ആണ്‍.. ;-)
പിന്‍ നന്ദി...
സ്നേഹിതാ, സത്യം... ഒരു പാടിനം തുമ്പികളില്ലാഞ്ഞത് നന്നായി

(^oo^) bad girl (^oo^) said...

i like......

Tomz said...

hey kIchu n Chinnu..how goes life..didnt u visit me recently?

Kichu & Chinnu | കിച്ചു & ചിന്നു said...

ബാഡ് ഗേള്‍ നന്ദി...
റ്റോംസ്... ജീവിതം സുഖം.. സ്വപ്നേയത്തില്‍ വന്നിരുന്നു....

അരുണ്‍ കായംകുളം said...

മാഷേ ഫോട്ടോ എല്ലാം ഇഷ്ടപ്പെട്ടു.അതിനേക്കാള്‍ ഇഷ്ടപ്പെട്ട ഒന്നുണ്ട്,ഒരോ പോസ്റ്റിന്‍റെയും പേരുകള്‍..

kamal said...

Great Photos !!!

ദ്രൗപദി |Draupadi said...

മനോഹരം...

ആശംസകള്‍

Sajeev said...

Beatiful dragon fly snaps!
Congrats!!

Kichu $ Chinnu | കിച്ചു $ ചിന്നു said...
This comment has been removed by the author.
Kichu $ Chinnu | കിച്ചു $ ചിന്നു said...

അരുണ്‍ ചിത്രങ്ങളും പോസ്റ്റുകളുടെ പേരുകളും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.. ഇനിയും കാണാമെന്ന് പ്രതീക്ഷിക്കുന്നു... നന്ദി
കമല്‍ നന്ദി.. ഇനിയും വരിക
ദ്രൌപദി .. നന്ദി... വീണ്ടും വരുമല്ലോ...
സജീവ് നന്ദി.. ഇനിയും കാണാമെന്ന് പ്രതീക്ഷിക്കുന്നു.

Angie said...

These are just absolutely superb!

Kichu $ Chinnu | കിച്ചു $ ചിന്നു said...

Thanks Angie!! :) ...

R2K said...

: )

Kichu $ Chinnu | കിച്ചു $ ചിന്നു said...

Thanks r2k :)

nardnahc hsemus said...

രണ്ടാമത്തെ ചിത്രം മനസ്സിലേയ്ക്കൊപ്പിയെടുത്തു.

Kichu $ Chinnu | കിച്ചു $ ചിന്നു said...

sumesh chandran nandi :)

Luiz Ramos said...

Great shots. Congratulations.

fishing guy said...

Kichu: Great dragonfly captures, I shot a lot of them this summer. Yours have great colors.

Kichu $ Chinnu | കിച്ചു $ ചിന്നു said...

luiz ramos thanks :)
fishing guy thanks :) .. I shot them from my locality... these colored ones are not very rare here in india

സാക്ഷി said...

:)

അര്‍ഷാദ് said...

പ്രിയ കിചു ചിന്നു ,വളരെ നന്നായിരിക്കുന്നു,ഒരു കാര്യം പറയാതെ വയ്യ പണ്ട് നിങള്‍ തുബികളെ പിടിചു നടന്നു ഇന്നത്തെ പിള്ളേര്‍ കിന്നാരതുബികളെ കണ്ടു നടക്കുന്നു. ഞാന്‍ പറഞത് ശരി അല്ലെ?

Kichu $ Chinnu | കിച്ചു $ ചിന്നു said...

സാക്ഷി നന്ദി :)
അര്‍ഷാദ്, നന്ദി.. ഇന്നത്തെ പിള്ളേര്‍ മാത്രമല്ല എന്റെ തലമുറയിലുള്ളവരും കിന്നാരത്തുമ്പികള്‍ കണ്ടിട്ടുണ്ട്.. :)

rainysno said...

എബൌട്ട് മീ ഉഗ്രന്‍......
കോപ്പി അടിക്കാന്‍ സൂപ്പര്‍
:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

റെയ്നി സ്നോ ... ഞാന്‍ ഇടയ്ക്കിടയ്ക്ക് താങ്കളുടെ അബൌട്ട് മീ കയറി നോക്കിക്കൊള്ളാം.. കോപ്പി അടിക്കണുണ്ടോന്നറിയാന്‍... :)