തീരുമാനങ്ങളെടുക്കാനെളുപ്പാണ് ; നടപ്പിലാക്കാനാണല്ലോ പ്രയാസം... ബാല്‍ക്കണിയില്‍ വന്ന് താമസമാക്കിയ പ്രാവിന്റെ ഫോട്ടൊ എടുക്കുന്ന അത്ര എളുപ്പമല്ലല്ലോ, ഫ്രീ ആയി പറന്ന് നടക്കണ കിളികളുടെ ഫോട്ടോ എടുക്കാന്‍!!!.... അതും ആരും കാണാത്ത ഒരു പക്ഷിയെ എവിടുന്നു കിട്ടാന്‍ !!!
അങ്ങനെ ഇരിക്കുമ്പോഴാണ് ഈ ഇഷ്ട്ടന്‍ കണ്ണില്‍ പെട്ടത്.....
ഈ കിളിയെ മുമ്പു നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?... ഒന്ന് സൂക്ഷിച്ചു നോക്ക്യേ.....
ഇതിന്റെ പ്രധാന ഗുണം എന്നു പറയുന്നത് , ഇഷ്ടന്‍ പറന്ന് പോവും എന്നു പേടിക്കണ്ട എന്നുള്ളതാണ്.
ഞങ്ങളുടെ നാട്ടിലൊക്കെ തത്തച്ചെടി എന്നു വിളിക്കണ ഒരു ചെടീടെ പൂവാണ് കക്ഷി...... മുമ്പ് കണ്ടിട്ടുണ്ടോ...